1000 കോടിയെന്ന മാന്ത്രിക സംഖ്യ കടക്കുമോ ജയിലർ 2; നിലവിൽ കളക്ഷൻ 600 കോടിക്ക് മുകളിൽ, നടന്നാൽ?

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് രജനീകാന്ത്. ഒരുപക്ഷേ ലോക സിനിമയിൽ തന്നെ ഇത്രയധികം കൊണ്ടാടപ്പെട്ട താരം മറ്റൊരാൾ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്രായം 75 കഴിഞ്ഞെങ്കിലും രജനീകാന്ത് എന്ന താരത്തിന്റെ സ്വാഗും സ്‌റ്റൈലും ഒന്നും അദ്ദേഹത്തിനെ ഇതുവരെ വിട്ടുപോയിട്ടില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമായ ജയിലർ 2 കാണിക്കുന്നത്.

അൻപത് വർഷമായി സിനിമയിൽ ഒരേ പോലെ നിലനിൽക്കുന്ന രജനീകാന്തിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ജയിലർ 2വിൽ കാണാൻ കഴിഞ്ഞത്. രജനിക്ക് പുറമേ മറ്റ് നാല് ഭാഷകളിലെ സൂപ്പർതാരങ്ങൾ ക്യാമിയോ വേഷങ്ങൾ ചെയ്‌ത ചിത്രത്തി പക്ഷേ മാർക്കറ്റ് ചെയ്യാൻ രജനീകാന്ത് എന്ന പേര് തന്നെ ധാരാളമായിരുന്നു. പറഞ്ഞുവന്നത് സമീപകാല ചിത്രങ്ങളിൽ ജയിലർ 2 കാഴ്‌ചവച്ച ഞെട്ടിക്കുന്ന പ്രകടനത്തെ കുറിച്ചാണ്.

jailer 2

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടാണ് രജനീകാന്ത് ചിത്രം മുന്നേറുന്നത്. ആദ്യ ദിനം തന്നെ നൂറു കോടിക്ക് മുകളിലാണ് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്. തമിഴ് സിനിമയിൽ ഈ നേട്ടം സ്വന്തമാക്കുന്നവരിൽ ഇപ്പോൾ രജനി തന്നെയാണ് മുൻപിൽ. വിജയ് ചിത്രങ്ങളും ആഗോള ബോക്‌സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ നേടിയിട്ടുണ്ടെങ്കിലും എണ്ണത്തിൽ അധികം ഇപ്പോൾ രജനീകാന്ത് ചിത്രങ്ങൾ തന്നെയാണ്.

ഒക്ടോബർ 15ന് തിയേറ്ററുകളിൽ എത്തിയ ചിത്രം, വെറും 8 ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 616 കോടിയാണ് കളക്ഷൻ നേടിയിരിക്കുന്നത്. ജയിലർ ഒന്നിന്റെ ആജീവനാന്ത കളക്ഷൻ രണ്ടാം ഭാഗം കേവലം ഒരാഴ്‌ച കൊണ്ട് മറികടന്നിരിക്കുകയാണ്. നിലവിൽ തമിഴ് സിനിമയിലെ കളക്ഷൻ റെക്കോര്ഡുകളിൽ ഇനി രജനിക്ക് ഭേദിക്കാൻ ഉള്ളത് ലിയോയും അദ്ദേഹത്തിന്റെ തന്നെ 2.0 എന്ന ചിത്രവുമാണ്.

തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രത്തിന് കളക്ഷൻ നൂറ് കോടിക്ക് മുകളിലാണ്. ഇനി ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ജയിലറിന് മുന്നിലുള്ളത് സൂര്യ നായകനായ കറുപ്പ്, വിജയ് നായകനായ ജനനായകൻ എന്നീ ചിത്രങ്ങൾ മാത്രമാണ്. ചിത്രം പ്രദർശനം നിർത്തുമ്പോൾ ഇരു ചിത്രങ്ങളുടെയും തമിഴ്‌നാട് കളക്ഷൻ ഭേദിക്കുമെന്നാണ് കരുതുന്നത്.

ഇതോടെയാണ് തമിഴ്‌ സിനിമകളുടെ എക്കാലത്തെയും വലിയ സ്വപ്‌നമായ 1000 കോടി എന്ന മാന്ത്രിക നമ്പർ ചിത്രം മറികടക്കുമോ എന്ന ചോദ്യവും ഉയരുന്നത്. നിലവിലെ സ്ഥിതി വച്ച് ചിത്രത്തിന് അത് അസാധ്യമല്ല എന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ദീപാവലി റിലീസായി സൂര്യ നായകനായ സീൻ, രൺബീർ-യാഷ് കൂട്ടുകെട്ടിന്റെ രാമായണം എന്നിവ എത്താൻ ഇനിയും രണ്ടാഴ്‌ച്ചയിൽ അധികം ശേഷിക്കുന്ന സാഹചര്യത്തിൽ.

അതേസമയം, കേരളത്തില്‍ 800 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തില്‍ കളിച്ചത്. 12 കോടിയോളം ആണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയ ആദ്യ ദിന കളക്ഷൻ. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം കേരളത്തില്‍ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ഇതുവരെ 50 കോടിയിൽ അധികം കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടി. സൂപ്പർതാരം മോഹൻലാൽ ഇതിലൊരു ക്യാമിയോ വേഷം ചെയ്‌തത്‌ മലയാളികൾ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma