Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധകരുടെ കാത്തിരിപ്പിന് അവസാനം; വിജയ്‌യുടെ ജനനായകൻ ജൂലൈ 24ന് റിലീസ് ചെയ്യും? മാറ്റങ്ങൾ വരുത്തി

തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു സൂപ്പർതാരം വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്, അത് രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ അന്ന് ആരാധകരെ ഏറെ വേദനിപ്പിച്ചത് മറ്റൊരു കാര്യമായിരുന്നു. സിനിമയിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ട താരം വിട്ടുനിൽക്കുകയാണ് എന്നത്. ഒടുവിൽ തന്റെ ആരാധകർക്ക് ആഘോഷിക്കാനുള്ള എല്ലാം ഉൾപ്പെടുത്തിയ അവസാന ചിത്രം എന്ന ലേബലിൽ വിജയ് അഭിനയിച്ച സിനിമയായിരുന്നു ജനനായകൻ.

'പിഷു എന്ന് വിളിക്കുന്നത് എംഎൽഎമാർക്ക് തന്നെ നാണക്കേട്, അമ്മയെ ശിഥിലമാക്കാൻ ചിലർ ശ്രമിക്കുന്നു'; ശാന്തിവിള
'പിഷു എന്ന് വിളിക്കുന്നത് എംഎൽഎമാർക്ക് തന്നെ നാണക്കേട്, അമ്മയെ ശിഥിലമാക്കാൻ ചിലർ ശ്രമിക്കുന്നു'; ശാന്തിവിള

റിലീസ് തീയതി ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ ഏഴ് മാസത്തോളമായി പെട്ടിയിലാണ് ജനായകൻ. അതിന് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുകയും വിജയ് അധികാരത്തിൽ എത്തുകയും ചെയ്‌തു. ഇപ്പോഴിതാ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ജനനായകൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.

vijay

ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ജയനായകൻ തീയേറ്ററുകളിലേക്ക് എത്തുകയാണെന്നാണ് ലഭ്യമായ വിവരം. ഇതിന്റെ അണിയറ പ്രവർത്തകരോ വിജയ്‌യോ ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഈ മാസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭ്യമായ വിവരം. വരുന്ന ജൂലൈ 24ന് ജനനായകൻ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ട്.

ജനനായകൻ സിനിമയുടെ കാനഡ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത യോക്ക് സിനിമാസ് ആണ് ഇത് സംബന്ധിച്ച് സൂചനകൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ അവർ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിൽ റിലീസിനെ കുറിച്ച്സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ആകാംഷയിലും പ്രതീക്ഷയിലുമാണ്.

'ഒടുവിൽ! ജനനായകനിലൂടെ നമ്മുടെ സ്വന്തം ദളപതി വിജയ് ബിഗ് സ്‌ക്രീനിൽ കത്തിക്കയറാൻ തയ്യാറാണ്. യോർക്ക് സിനിമാസിന്റെ കാനഡ റിലീസ്. ജൂലായ് 24 മുതൽ സ്‌ക്രീനുകൾ ജ്വലിപ്പിക്കുന്നു. അവസാനത്തെ തിയേറ്റർ ആഘോഷത്തിന് തയ്യാറാകൂ. ടിക്കറ്റുകൾക്കായി കാത്തിരിക്കുക' എന്നായിരുന്നു യോക്ക് സിനിമാസ് പങ്കുവച്ച പോസ്‌റ്റിൽ പറയുന്നത്.

അതേസമയം, സെൻസർ ബോർഡ് ശുപാർശ ചെയ്‌ത എല്ലാ മാറ്റങ്ങളും നിർമ്മാതാക്കൾ പാലിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കേഷൻ പ്രക്രിയ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്ത ദിവസം തന്നെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്, അതിനുശേഷം ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി നിർമ്മാതാക്കൾ വെളിപ്പെടുത്തും.

'മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു'
'മമ്മൂട്ടിക്ക് ഈഗോയും ദേഷ്യവും, ഉഷയെ മമ്മൂട്ടി സിനിമകളിൽ നിന്നൊഴിവാക്കി, വിശ്വസനീയമായ സ്ഥലത്ത് നിന്ന് അറിഞ്ഞു'

ജൂലൈ 24 ന് തിയറ്റർ റിലീസിന് തയ്യാറെടുക്കാൻ വിദേശ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് കെവിഎൻ പ്രൊഡക്ഷൻസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എച്ച് വിനോദ് സംവിധാനം ചെയ്‌ത്‌ കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൽ വിജയ്ക്ക് പുറമേ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ്, മമിത ബൈജു തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+