Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരുവിവരം മറച്ചുപിടിച്ചിട്ടില്ലെന്ന് പ്രഭാകര്‍

ദുബൈ: സര്‍ക്കാര്‍ മതിയായ നിയമ പിന്തുണ നല്‍കുകയാമെങ്കില്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ കളിക്കാരുടെ പേരുവിവരം വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മനോജ് പ്രഭാകര്‍ പറഞ്ഞു. ഈ വിവരം വെളിപ്പെടുത്താന്‍ പ്രഭാകര്‍ വിസമ്മതിച്ചുവെന്ന ചന്ദ്രചൂഡ് കമ്മിറ്റി റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജസ്റ്റിസ് ചന്ദ്രചൂഡ് തന്നോട് പേരുവിവരം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വക്കീലിനൊപ്പമാണ് ഞാന്‍ ജസ്റിസിനു മൊഴികൊടുക്കാന്‍ ചെന്നത്. കളിക്കാര്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടൈന്ന് ഞാന്‍ ജസ്റിസിനോട് പറഞ്ഞെങ്കിലും അവരുടെ പേരുകള്‍ അദ്ദേഹം ചോദിച്ചില്ല. എന്റെ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അങ്ങനെ പറഞ്ഞതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.

അതേസമയം പ്രഭാകര്‍ പേരുവിവരം വെളിപ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് നിയമ പിന്തുണ നല്‍കുമെന്ന കേന്ദ്ര സ്പോര്‍ട്സ് മന്ത്രി എസ്.എസ്. ധിന്‍സയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തന്നെ അത്തരമൊരു നിര്‍ദേശവുമായി സമീപിച്ചിട്ടില്ലെന്ന് പ്രഭാകര്‍ പറഞ്ഞു.

ഞാന്‍ എല്ലാ പേരും വെളിപ്പെടുത്തും. ഇപ്പോള്‍ പത്രത്തില്‍ നിന്നാണ് ഞാന്‍ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചറിഞ്ഞത്. സര്‍ക്കാര്‍ എന്നെ ഇതുവരെ ഇങ്ങനെയൊരു നിര്‍ദേശവുമായി സമീപിച്ചിട്ടില്ല. ഒന്നും നേടാന്‍ വേണ്ടിയല്ല ഞാനിതൊക്കെ ചെയ്യുന്നത്. സര്‍ക്കാര്‍ ആവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണെങ്കില്‍ ഇക്കാര്യത്തില്‍ രാജ്യത്തെ സഹായിക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു മന്ത്രിയുടെ പ്രസ്താവനയെ മാത്രം അടിസ്ഥാനമാക്കി ഞാന്‍ പേര്‍ വെളിപ്പെടുത്തില്ല. ഔദ്യോഗികമായി എന്നെ അവര്‍ സമീപിക്കേണ്ടതുണ്ട്.

ചന്ദ്രചൂഡ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഭാകറിന്റെ ആരോപണങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരിലുള്ളതാണെന്ന് പറഞ്ഞ് ബി.സി.സി.ഐ. തള്ളിക്കളഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+