Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രചൂഡ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു

ദില്ലി: ഏതെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്കെതിരെയോ ബി.സി.സി.ഐ. ഭാരവാഹികള്‍ക്കെതിരെയോ വാതുവെപ്പാരോപണങ്ങളൊന്നുമില്ലെങ്കിലും കളിയുറപ്പിക്കലും വാതുവെപ്പും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നിയമനടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി എസ്.എസ്. ദിന്‍സ പറഞ്ഞു. കോഴവിവാദത്തെക്കുറിച്ചുള്ള വൈ.വി. ചന്ദ്രചൂഡ് കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെട്ട കോഴവിവാദത്തിന്റെ എഫ്.ഐ.ആര്‍. അല്ലാതെ ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെട്ട ഒരു പരാതിയും സര്‍ക്കാരിനു മുന്നില്‍ ഇതുവരെ എത്തിയിട്ടില്ല. എങ്കിലും പ്രശ്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഏതെങ്കിലും അന്വേഷണ ഏജന്‍സിയെ കേസ് ഏല്‍പിക്കാന്‍ കേന്ദ്രം മടിക്കില്ല. കൂടാതെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മറ്റു പരാതികള്‍ക്കുമേല്‍ ആവശ്യമായ അന്വേഷണം നടത്തി കളിയുറപ്പിക്കലിനെതിരെ കര്‍ശനമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ദിന്‍സ അറിയിച്ചു.

ഇത്തരം കാര്യങ്ങളില്‍ അന്വേഷണത്തിന് സഹായകമായ വിവരങ്ങള്‍ നല്‍കുന്നയാളുകള്‍ക്ക് വേണ്ട സുരക്ഷിതത്വം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+