Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം-മഹാരാഷ്ട്രം ഫൈനല്‍

തൃശൂര്‍: ജേതാക്കളാകുമെന്ന പൊതുവെ കരുതപ്പെട്ടിരുന്ന ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ച് മഹാരാഷ്ട്ര 56-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ കേരളത്തെ നേരിടും.

മഹാരാഷ്ട്രത്തിനു വേണ്ടി മന്‍ജീത് സിംഗ്32-ാം മിനിറ്റിലും നൗഷാദ് മൂസ 45-ാം മിനിറ്റിലും തോംബാ സിംഗ് രണ്ടാം പകുതിയുടെ 43-ാം മിനിറ്റിലും ഗോളുകള്‍ നേടി. ബംഗാളിന്റെ ആശ്വാസ ഗോള്‍ രാമന്‍ വിജയനാണ് നേടിയത്.

ആദ്യപകുതിയില്‍ ഇരുടീമുകളുടേയും മുന്നേറ്റം കണ്ട മത്സരത്തില്‍ മന്‍ജീത് സിംഗ് മഹാരാഷ്ട്രത്തിനു വേണ്ടി ല്ീഡ് നേടി. അഞ്ചു മിനിറ്റിനുള്ളില്‍ രാമന്‍ വിജയന്റെ മനോഹരമായ ഹെഡ്ഡറിലൂടെ ബംഗാള്‍ സമനില നേടി (1-1). എന്നാല്‍ പിന്നീട് ബംഗാളിന്റെ വരുതിയില്‍ നിന്നും കളി വഴുതിമാറി. ആദ്യപകുതിയുടെ അവസാനത്തെ മിനിറ്റില്‍ മഹാരാഷ്ട്രത്തിന്റെ ഖാലിദ് ജമാലിനെ ബംഗാള്‍ ഗോളി ഹേമന്ത് ദോറ ഫൗള്‍ ചെയ്തതിനാല്‍ റഫറി പെനാല്‍റ്റി വിധിച്ചു. നൗഷാദ് മൂസ തെറ്റേതും കൂടാതെ പന്ത് വലയിലെത്തിച്ചു (2-1).

രണ്ടാം പകുതിയില്‍ കൂടുതല്‍ സുരക്ഷിതബോധത്തോടെ കളിച്ച മഹാരാഷ്ട്ര 43-ാം മിനിറ്റില്‍ ലീഡ് വര്‍ധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+