കളിക്കാര്‍ സമ്മര്‍ദ്ദത്തിലെന്ന് കപില്‍
ദില്ലി: കോഴവിവാദം പുകയുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇന്ത്യന്‍ കളിക്കാരെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് കപില്‍ദേവ് പറഞ്ഞു.
അടുത്ത മാസം ഡാക്കയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കാനിരിക്കുന്ന സാഹചര്യത്തില്‍ കളിയില്‍ നിന്ന് പിന്‍മാറണമെന്ന തന്റെ നിര്‍ദേശം കപില്‍ ആവര്‍ത്തിച്ചു.
കളിക്കാരുടെ മേല്‍ വന്‍ സമ്മര്‍ദ്ദമാണുള്ളത്. ഒരു കളിക്കാരന്‍ ക്യാച്ച് വിടുകയോ ബാറ്റ് ചെയ്യുന്നില്‍ പരാജയപ്പെടുകയോ ചെയ്താല്‍ അയാള്‍ക്കു നേരെ സംശയമുയരാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കപില്‍ പറഞ്ഞു.
താന്‍ ചില കളിക്കാരുമായി സംസാരിച്ചെന്നും അവര്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളതെന്നും കപില്‍ വ്യക്തമാക്കി.












Click it and Unblock the Notifications