പാക്കിസ്ഥാന് ത്രിരാഷ്ട്ര കപ്പ്
ട്രിനിഡാഡ്: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന് ജേതാക്കള്‍. ഞായറാഴ്ച നടന്ന മൂന്നാം ഫൈനലില്‍ വെസ്റിന്‍ഡീസിനെ നാല് വിക്കറ്റിന് തോല്പിച്ചാണ് അവര്‍ ജേതാക്കളായത്. ആദ്യ രണ്ടു ഫൈനലില്‍ ഇരുടീമുകളും ഓരോ കളിവീതം ജയിച്ച് തുല്യതയിലായിരുന്നു.
ഇന്നലെ ടോസ് നേടി ബാറ്റിംഗാരംഭിച്ച വെസ്റിന്‍ഡീസ് 33.2 ഓവറില്‍ 114 റണ്ണിന് പുറത്തായി. സ്പിന്നര്‍ മുഷ്താഖ് അഹ്മദ് മികച്ച ബൗളിംഗിന് മുന്നില്‍ വെസ്റിന്‍ഡീസ് ഇന്നിംഗ്സ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മുഷ്താഖ് എട്ട് ഓവറില്‍ 22 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തു.
ഓപ്പണര്‍മാരായ ഫിലോ വാലസും (30) ഷെര്‍വിന്‍ കാംബെല്ലും (26) സാമാന്യം ഭേദപ്പെട്ട തുടക്കമാണ് വെസ്റിന്‍ഡീസിന് സമ്മാനിച്ചത്. എന്നാല്‍ കാംബെല്‍ പുറത്തായതോടെ മുഷ്താഖും ഷോയിബ് അക്തറും (31 റണ്ണിന് രണ്ട് വിക്കറ്റ്) സഖ്ലെയ്ന്‍ മുഷ്താഖും (20 റണ്ണിന് രണ്ട് വിക്കറ്റ്) കൂടെ വെസ്റിന്‍ഡീസിനെ വരിഞ്ഞുകെട്ടുകയായിരുന്നു.
തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 45.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തുടക്കത്തില്‍ത്തന്നെ ഇമ്രാന് നസീറിനെയും (4) ഷാഹിദ് അഫ്രീദിയെയും (13) യൂനിസ് ഖാനെയും (17) നഷ്ടപ്പെട്ടെങ്കിലും ഇന്‍സമാം ഉള് ഹഖ് (39) ക്യാപ്റ്റന്‍ മോയിന്‍ഖാനും വസിം അക്രവുമായി ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.
മാന്‍ ഓഫ് ദ മാച്ചായി മുഷ്താഖ് അഹ്മദിനെയും മാന്‍ ഓഫ് ദി സീരീസായി ഇന്‍സമാം ഉള് ഹഖിനെയും തെരഞ്ഞെടുത്തു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications