കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാല്‍മിയ ദൂരദര്‍ശനെ കബളിപ്പിച്ചെന്ന് ആരോപണം

  • By Staff
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡണ്ട് ജഗ്മോഹന്‍ ദാല്‍മിയയും വേള്‍ഡ്ടെല്ലിന്റെ മാര്‍ക്ക് മാസ്കാരനാസും ചേര്‍ന്ന് 98-ല്‍ ധാക്കയില്‍ നടന്ന മിനിവേള്‍ഡ് കപ്പ് സംപ്രേഷണത്തില്‍ ദൂരദര്‍ശനെ കബളിപ്പിച്ചെന്ന് ആരോപണം. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ദൂര്‍ദര്‍ശന്‍ നടത്തിയ സ്പോര്‍ട്സ് സംപ്രേഷണത്തെക്കുറിച്ചന്വേഷിച്ച അരുണ്‍ അഗര്‍വാളാണ് ദാല്‍മിയക്കെതിരെയും മാസ്കാരനാസിനെതിരെയും ആരോപണമുയര്‍ത്തിയിരിക്കുന്നത്.

മിനി ലോകകപ്പുമായി ബന്ധപ്പെട്ട് ദൂരദര്‍ശന് 40 ലക്ഷത്തോളം ഡോളറിന്റെ നഷ്ടമുണ്ടായതായി അന്വേഷണം കണ്ടെത്തിയെങ്കിലും തന്റെ റിപ്പോര്‍ട്ട് മൂടിവെക്കാനാണ് പ്രസാര്‍ ഭാരതി ബോര്‍ഡ് ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പ്രസാര്‍ ഭാരതിയുടെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.പി. ഖേജ്റിവാളിന് കേസ് സി.ബി.ഐക്ക് കൈമാറണമെന്നുണ്ടായിട്ടും അത് നടക്കാഞ്ഞതെന്തെന്ന് ബോര്‍ഡ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഖേജ്റിവാളായിരുന്നു അഗര്‍വാളിനെ അന്വേഷണത്തിനായി നിയോഗിച്ചത്.

മിനിവേള്‍ഡ് കപ്പ് സംപ്രേഷണകാര്യത്തില്‍ ദൂരദര്‍ശനുമായി ചര്‍ച്ച നടത്തിയത് ഐ.സി.സി. പ്രസിഡണ്ട് ദാല്‍മിയ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സംപ്രേഷണത്തിന്റെ അവകാശം ദൂരദര്‍ശന്‍ വാങ്ങിയത് 110 ലക്ഷം ഡോളറിനാണ്. എന്നാല്‍ അതിനു മുമ്പ് സംപ്രേഷണാവകാശമുണ്ടായിരുന്ന സ്ട്രാക്കോണ്‍ ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ അന്താരാഷ്ട്ര സംപ്രേഷണാവകാശം വേള്‍ഡ് ടെല്ലിന് വിറ്റിട്ടുണ്ടെന്നും ഇന്ത്യന്‍ സംപ്രേഷണാവകാശത്തിന് 80 ലക്ഷം ഡോളര്‍ മാത്രമേ വരുകയുള്ളൂവെന്നും മാര്‍ച്ച് മൂന്നിന് ദൂരദര്‍ശനെ അറിയിച്ചിരുന്നു. ഇതാണ് ദാല്‍മിയ ഇടപെട്ട് 110 ലക്ഷമാക്കി ഉയര്‍ത്തിയത്. സ്ട്രാക്കോണും വേള്‍ഡ് ടെല്ലും തമ്മിലെത്തിച്ചേര്‍ന്ന ധാരണ ദൂരദര്‍ശനില്‍ നിന്ന് രഹസ്യമായി സൂക്ഷിച്ചാണ് ദാല്‍മിയയും വേള്‍ഡ് ടെല്ലും കൂടി ഫെബ്രുവരിയില്‍ കരാറില്‍ എത്തിച്ചേര്‍ന്നത്, അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മെയില്‍ പ്രസാര്‍ ഭാരതി ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് 98-99-ല്‍ ദൂരദര്‍ശന്‍ നടത്തിയ പല സ്പോര്‍ട്സ് സംപ്രേഷണങ്ങളും നഷ്ടത്തിലാണ് കലാശിച്ചതെന്ന് ചൂണ്ടിക്കാട്ടുന്നു. 98-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത സ്പോര്‍ട്സിനങ്ങള്‍ വിംബിള്‍ഡണ്‍, ലോകകപ്പ് ഫുട്ബോള്‍, ഫ്രഞ്ച് ഓപ്പണ്‍, മിനി ലോകകപ്പ് ക്രിക്കറ്റ് എന്നിവയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ഇതുവരെയും പരസ്യമാക്കിയിട്ടില്ല. വാതുവെപ്പ് വിവാദത്തില്‍ സ്പോര്‍ട്സ് സംപ്രേഷണത്തിലെ അഴിമതിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണെന്ന് അഗര്‍വാള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X