Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതുവെപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഗാംഗുലി

Gangulyലണ്ടന്‍: വാതുവെപ്പില്‍ ഉള്‍പ്പെട്ടുവെന്നു തെളിയുന്ന കളിക്കാരന് കടുത്ത ശിക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കററ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സണ്‍ഡേ ടെലഗ്രാഫില്‍ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്ക് ആര്‍തര്‍ട്ടണ്‍ എഴുതിയ ലേഖനത്തിലാണ് ഗാംഗുലിയുടെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ടീമിനെയും ചില കളിക്കാരെയും കുറിച്ച് ചില ഊഹാപോഹങ്ങല്‍ പരക്കുന്നത് ഞാനറിയുന്നുണ്ട്. ഒന്നു മാത്രമേ എനിക്ക് ഇപ്പോള്‍ പറയാനാകൂ. ആരെങ്കിലും തെറ്റുകാരനെന്ന് കണ്ടുപിടിച്ചാല്‍ അയാള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു. കാരണം ഒരു വ്യക്തിയും ക്രിക്കറ്റിനേക്കാള്‍ വലുതല്ല, ഗാംഗുലി പറഞ്ഞു.

തന്റെ അഞ്ചു വര്‍ഷത്തെ ഏകദിനക്രിക്കറ്റ് ജീവിതത്തിനിടയില്‍ ഒരാളും തന്നെ പണവുമായി സമീപിച്ചിട്ടില്ലെന്നും അതിനാല്‍ കളിക്കാര്‍ നിരപരാധികളാണെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയുമായി അടുത്തിടെ നടന്ന പരമ്പരയില്‍ എന്തെങ്കിലും സംശയാസ്പദമായി ഉണ്ടായതായി തോന്നിയിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ഒരു കളിയൊഴിച്ച് എല്ലാം തന്നെ പ്രയാസമേറിയ മത്സരങ്ങളായിരുന്നു.

കൗണ്ടിയില്‍ ഇപ്പോള്‍ ലങ്കാഷയറിനുവേണ്ടി കളിക്കുന്ന ഗാംഗുലി അഭിമുഖങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇംഗ്ലണ്ടിലായതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു. ഇന്ത്യയിലായിരുന്നെങ്കില്‍ എനിക്ക് ഭ്രാന്തു പിടിച്ചേനെ. ഇവിടെയായതിനാല്‍ എനിക്ക് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു, ഗാംഗുലി ആര്‍തര്‍ട്ടണോട് പറഞ്ഞു.

ചില ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി എസ്.എസ്. ധിന്‍സ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കാന്‍ ഗാംഗുലിയോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും അദ്ദേഹം ഇംഗ്ലണ്ടില്‍ നിന്നു തിരിച്ചു വന്നിരുന്നില്ല.

സ്പിന്നര്‍ ഡെറിക് ക്രൂക്ക്സിനോട് ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ക്രോണ്യെയുടെ തീരുമാനത്തെ ഗാംഗുലി അനുകൂലിച്ചു. വിക്കറ്റ് ശരിക്ക് ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു. രണ്ടാമത് ബൗള്‍ ചെയ്യുകയായിരുന്നെങ്കില്‍ ഞാന്‍ ക്യാപ്റ്റനായിരുന്നാലും അതു തന്നെ ചെയ്യും, അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+