Get Updates
Get notified of breaking news, exclusive insights, and must-see stories!

അണ്ടര്‍ 25 ക്രിക്കറ്റ് ടൂര്‍ണമെന്റ്: കേരളത്തിനെതിരെ തമിഴ്നാട് തിരിച്ചടിക്കുന്നു

ബാംഗ്ലൂര്‍: കൊക്കക്കോല കപ്പ് അണ്ടര്‍ 25 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തമിഴ്നാട് കേരളത്തിനെതിരെ തിരിച്ചടിക്കുന്നു. രണ്ടാം ദിവസമായ ഞായറാഴ്ച കളി നിര്‍ത്തിയപ്പോള്‍ കേരളത്തിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 323 റണ്ണിനെതിരെ തമിഴ്നാട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍ എടുത്തിട്ടുണ്ട്.

നേരത്തെ വരുണ്‍ഗിരിലാല്‍ (64), ദീപക്ക് (48), ശ്രീകുമാരന്‍ നായര്‍ (44), സി.എം. ശ്യാം (44), രഞ്ജിത് മേനോന്‍ (41) എന്നിവരുടെ ബാറ്റിംഗ് മികവില്‍ കേരളം ഒന്നാമിന്നിംഗ്സില്‍ 323 റണ്‍ അടിച്ചെടുത്തു. ആദ്യദിവസം കളി അവസാനിക്കുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍ എടുത്തിരുന്നു. വരുണ്‍ ഗിരിലാല്‍ കര്‍ണാടകക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു.

തമിഴ്നാടിനുവേണ്ടി 68 റണ്ണിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗണേശ് കുമാറാണ് മികച്ച ബൗളിംഗ് കാഴ്ച വെച്ചത്. രഘുറാം (2-44), ദണ്ഡപാണി (2-38), വേല്‍മുരുകന്‍ (2-39) എന്നിവരും താരതമ്യേന മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

പിന്നീട് ബാറ്റിംഗാരംഭിച്ച തമിഴ്നാട് എന്‍. ലോകേഷ് പുറത്താകാതെ നേടിയ അര്‍ധശതകത്തിന്റെ പിന്‍ബലത്തില്‍ മൂന്നു വിക്കറ്റിന് 122 റണ്‍ എന്ന നിലയിലാണ്. കേരളത്തിനുവേണ്ടി രഞ്ജിത് മേനോന്‍, മനോജ്, ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+