കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകളിക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഭാകര്‍

  • By Staff
Google Oneindia Malayalam News

മുംബൈ: തനിക്ക് കോഴ വാഗ്ദാനം ചെയ്ത സഹകളിക്കാരന്റെ പേര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകര്‍. എന്നാല്‍ ആരോടാണ് താന്‍ പേരു വെളിപ്പെടുത്തിയതെന്ന് പറയാന്‍ പ്രഭാകര്‍ വിസമ്മതിച്ചു. 94-ല്‍ ശ്രീലങ്കയില്‍ നടന്ന സിംഗര്‍ കപ്പില്‍ ഒരു സഹകളിക്കാരന്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പ്രഭാകര്‍ അവകാശപ്പെടുന്നത്.

ഒരു വെബ്സൈറ്റില്‍ എഴുതിയ പംക്തിയിലാണ് പ്രഭാകര്‍ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എനിക്ക് 25 ലക്ഷം വാഗ്ദാനം ചെയ്ത സഹകളിക്കാരന്റെ പേര് വെളിപ്പെടുത്താന്‍ മടിയില്ലെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാള്‍ എന്നെ സമീപിച്ചു. സംഭവത്തിലെ സൂത്രധാരനെ അദ്ദേഹം ഇതിനകം മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്, പ്രഭാകര്‍ വ്യക്തമാക്കി.

വാതുവെപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണ് ഉത്തരവിട്ടതിനെ പ്രഭാകര്‍ സ്വാഗതം ചെയ്തു. കേന്ദ്ര സ്പോര്‍ട്സ് മന്ത്രി എസ്.എസ്. ധിന്‍സ പാര്‍ലമെന്റില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതിനു മുമ്പുതന്നെ താന്‍ മന്ത്രിയെ കണ്ട് സി.ബി.ഐ. അന്വേഷണത്തിന് തന്റെ എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തുവെന്ന് പ്രഭാകര്‍ കുട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X