അണ്ടര്‍ 25 ക്രിക്കറ്റ് ട്രോഫി കേരളത്തിന്
ബാംഗ്ലൂര്‍: അണ്ടര്‍ 25 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ജേതാക്കള്‍. അജയ് കുഡുവയും സംഘവും ഒന്നാമിന്നിംഗ്സില്‍ നേടിയ 15 റണ്‍ ലീഡിന്റെ പിന്‍ബലത്തിലാണ് തമിഴ്നാടിനെ ഫൈനലില്‍ മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 323 റണ്‍ എടുത്തിരുന്നു. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് 308 റണ്ണിന് എല്ലാവരും പുറത്തായി. അവസാന ദിവസം മൂന്നിന് 122 റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച തമിഴ്നാടിന് ലോകേഷിനെ (50) പെട്ടെന്നുതന്നെ നഷ്ടപ്പെട്ടു. പിന്നീട് സുഭാഷ് രാജും (84) ശ്രീനിവാസനും (40) ചേര്‍ന്ന് ടീമിനെ കര കയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്രീനിവാസ് റണ്ണൗട്ടായതിനുശേഷം തമിഴ്നാടിന്റെ ഇന്നിംഗ്സിനു പെട്ടെന്നു തന്നെ തിരശ്ശീല വീണു.












Click it and Unblock the Notifications