കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആജീവനാന്തവിലക്കുവരെ ഏര്‍പ്പെടുത്തുമെന്ന് ഐ.സി.സി.

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: വാതുവെപ്പില്‍ ഉള്‍പ്പെട്ട കളിക്കാര്‍ക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.

പുതിയ ചട്ടങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്ത ക്രിക്കറ്റ് രാഷ്ട്രങ്ങള്‍ളെ സസ്പെന്റ് ചെയ്യുമെന്നും ഐ.സി.സിയുടെ രണ്ടു ദിവസത്തെ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച ഐ.സി.സി. പ്രസിഡണ്ട് ജഗ്മോഹന്‍ ദാല്‍മിയ പറഞ്ഞു.

വാതുവെപ്പും മറ്റഴിമതികളും അന്വേഷിക്കാന്‍ ഉടന്‍ തന്നെ ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുമെന്നും ദാല്‍മിയ പറഞ്ഞു. നിയമകാര്യങ്ങളില്‍ നല്ല പരിചയമുള്ള ഒരാളുടെ കീഴില്‍ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കമ്മീഷന്‍ രൂപവല്‍ക്കരിക്കും. ഐ.സി.സിയുടെ പെരുമാറ്റചട്ട കമ്മീഷന് നേരിട്ടായിരിക്കും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുക.

ഏതെങ്കിലും ഭാഗത്തുനിന്നുണ്ടാകുന്ന നിരുത്തരവാദ പെരുമാറ്റം കൊണ്ട് ക്രിക്കറ്റിന്റെ മാന്യത നഷ്ടപ്പെടാനനുവദിക്കില്ല. കളിയുടെ മാന്യതക്ക് കോട്ടം തട്ടത്തക്കവിധം എന്തെങ്കിലും പെരുമാറ്റം ഉണ്ടായാല്‍ കടുത്ത നടപടികള്‍ എടുക്കാന്‍ ഐ.സി.സി. മടിക്കില്ല, ദാല്‍മിയ വ്യക്തമാക്കി.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ വാതുവെപ്പുകാരനില്‍ നിന്നു പണം വാങ്ങി എന്നു സമ്മതിച്ചതിനു ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരവധി വാതുവെപ്പാരോപണങ്ങളുടെ വെളിച്ചത്തിലാണ് ഐ.സി.സിയുടെ രണ്ടു ദിവസത്തെ യോഗം വിളിച്ചുകൂട്ടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X