പരിക്ക് കാരണം ഇറ്റാലിയന്‍ ഓപ്പണില്‍ സാമ്പ്രാസ് കളിക്കില്ല
ഫ്ലോറിഡ: പരിക്ക് കാരണം ടെന്നീസ് മുന്‍ ഒന്നാം നമ്പര്‍ താരം പീറ്റ് സാമ്പ്രാസ് അടുത്തയാഴ്ച നടക്കുന്ന ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല.
കഴിഞ്ഞ മാസം ചെക്ക് റിപ്പബ്ലിക്കുമായുള്ള ഡേവിസ് കപ്പ് മത്സരത്തിനിടെ തുടയെല്ലിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതനാകാത്തതാണ് പിന്മാറ്റത്തിനുള്ള കാരണമെന്ന് സാമ്പ്രാസ് പറഞ്ഞു. പരിക്കിന് ശേഷം പരിശീലനത്തിനെത്തിയെങ്കിലും അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള അവസ്ഥയിലെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് 29-ന് തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണിനു മുന്നോടിയായി നടക്കുന്ന ഹാംബര്‍ഗ് ടൂര്‍ണമെന്റിലും ദസ്സല്‍ദോര്‍ഫില്‍ നടക്കുന്ന ലോകടീം കപ്പിലും താന്‍ മിക്കവാറും കളിക്കുമെന്ന് സാമ്പ്രാസ് പറഞ്ഞു.


Click it and Unblock the Notifications