കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍-വെസ്റിന്‍ഡീസ് ആദ്യടെസ്റ് ഇന്ന്; ഇരുടീമുകളെയും പരിക്ക് അലട്ടുന്നു

  • By Staff
Google Oneindia Malayalam News

ജോര്‍ജ് ടൗണ്‍: വെള്ളിയാഴ്ച ഒന്നാം ടെസ്റിനിറങ്ങുന്ന പാക്കിസ്ഥാനെയും വെസ്റിന്‍ഡീസിനെയും പരിക്ക് അലട്ടുന്നു.

പാക്കിസ്ഥാനെയാണ് പരിക്ക് ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖും ഓഫ് സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖും ആദ്യടെസ്റ് കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. കാല്‍വേദനയാണ് റസാഖിനെ അലട്ടുന്നത്. പരിക്ക് മൂലം കുറച്ചു കാലം മത്സരത്തില്‍ നിന്ന് വിട്ടുനിന്ന സഖ്ലെയിന്‍ പൂര്‍ണമായും ആരോഗ്യവാനെല്ലെന്നാണ് വിലയിരുത്തല്‍.

വെസ്റിന്‍ഡീസിന്റെ ഫാസ്റ് ബൗളര്‍ ഫ്രാങ്ക്ളിന്‍ റോസിനെയാണ് പരിക്ക് പിടികൂടിയിരിക്കുന്നത്. കൈവിരലിനേറ്റ മുറിവു മൂലം മിക്കവാറും റോസിന് ആദ്യടെസ്റ് നഷ്ടപ്പെട്ടേക്കും. സിംബാംബ്വെക്കെതിരെ അടുത്തിടെ നടന്ന രണ്ടു ടെസ്റുകളടങ്ങിയ ടെസ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസായിരുന്നു റോസ്. അദ്ദേഹത്തോട് ഒരാഴ്ചയെങ്കിലും വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റോസ് കളിക്കുന്നില്ലെങ്കില്‍ ഫാസ്റ് ബൗളര്‍ നിക്സണ്‍ മക്ലീനോ ലെഗ്സ്പിന്നര്‍ മഹേന്ദ്ര നാഗമുത്തുവോ ടീമിലെത്തിയേക്കും. രണ്ടുപേരുടെയും ആദ്യടെസ്റായിരിക്കുമിത്.

സഖ്ലെയിന്റെയും റസാഖിന്റെയും പരിക്ക് അലട്ടുന്നുണ്ടെങ്കിലും മുന്‍ ക്യാപ്ടന്‍ വസിം അക്രവും ഷോയിബ് അക്തറും ചേര്‍ന്ന ബൗളിംഗ് നിരക്ക് കാര്യമായ പ്രശ്നമൊന്നുമുണ്ടാകുമെന്ന് കരുതുന്നില്ല. റസാഖിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വഖാര്‍ യുനിസോ മൊഹമ്മദ് അക്രമോ ടീമിലെത്താനിടയുണ്ട്. സഖ്ലെയിന്‍ കളിക്കുന്നില്ലെങ്കില്‍ ലെഗ്സ്പിന്നര്‍ മുഷ്താഖ് അഹമ്മദായിരിക്കും ടീമിലെത്തുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X