അസ്ഹറിന്റെ മൊബൈല്‍ ഫോണ്‍ ദുരൂഹത മാറിയെന്ന് ദുബായ് പത്രം
ദുബായ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസഹറുദ്ദീന്‍ ഷാര്‍ജാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ആരുടേതാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായതായി ദുബായിലെ ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വളരെ വിശദമായൊരു അന്വഷണത്തിന് ശേഷം മൊബൈലിന്റെ ഉടമസ്ഥനെ കണ്ടുപിടിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ദുബായിലുള്ള ഒരു ബിസ്സിനസ്സുകാരന്റേതാണ് ഫോണെന്ന് പത്രം എഴതി. പ്രദീപ് മേനോന്‍ നിയന്ത്രിക്കുന്ന ബ്ലൂബെല്ല്സ് എന്ന ഷിപ്പിങ് കമ്പനിയുടെ പേരില്‍ ആറു വര്‍ഷത്തോളമായി രജിസ്റര്‍ ചെയ്തതാണ് ഈ ഫോണ്‍. പ്രദീപ് മേനാന്‍ വ്യക്തിപരമായ നിലയില്‍ ക്രിക്കറ്റുമായി ബന്ധമുള്ളയാളാണ്.
പ്രദീപാണ് ദുബായിലെ ആദ്യത്തെ ക്രിക്കറ്റ് ഇന്‍േഡോര്‍ സ്റേഡിയമായ ഇന്‍സ്പോര്‍ട്ട്സിന്റെ ഉടമ. അസ്ഹറുദ്ദീന് തന്റെ ഫോണ്‍ കൊടുത്തിരുന്നുവെന്ന് പ്രദീപ് ഗള്‍ഫ് ന്യൂസിനോട് സമ്മതിച്ചു. ഇതില്‍ ഒളിക്കാനായി ഒന്നുമില്ലെന്നും ഒരു പഴയ സുഹൃത്തിന് ഫോണിന്റെ ആവശ്യം വന്നപ്പോള്‍ താനത് കൊടുക്കുകയേ ചെയ്തുള്ളൂവെന്ന് പ്രദീപ് പറഞ്ഞു.
അസ്ഹറുദ്ദീനെ വളരെക്കാലമായി അറിയാമെന്ന് പ്രദീപ് അറിയിച്ചു. ക്രിക്കറ്റ് പരിശീലനത്തിന് പ്രദീപ് തന്റെ മകനെ ഹൈദരാബാദിലേക്കാണയച്ചത്. രണ്ട് വര്‍ഷം മുന്‍പ് പ്രദീപിന്റെ അഭ്യര്‍ത്ഥന മാനിച്ച് അസ്ഹര്‍ ഇന്‍സ്പോര്‍ട്ട്സ് സന്ദര്‍ശിക്കുകയും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുക്കുകയും ചെയ്തിരുന്നു.
അസ്ഹറിന് ഫോണ്‍ കൊടുത്ത് സഹായിച്ചതില്‍ ദുരൂഹതകളൊന്നുമില്ലെന്ന് പ്രദീപ് വ്യക്തമാക്കി. ഹാന്‍സി ക്രോണ്യ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജയില്‍ അസ്ഹറുദ്ദീന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.












Click it and Unblock the Notifications