പാകിസ്ഥാന്‍ 288 ഓളൗട്ട്; വെസ്റ് ഇന്‍്ഡീസ് മൂന്നിന് 101
ജോര്‍ജ്ജ് ടൗണ്‍: വെസ്റ് ഇന്‍്ഡീസും പാകിസ്ഥാനും തമ്മിലുള്ള ഒന്നാം ടെസ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ആതിഥേയര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്ണെടുത്തിട്ടുണ്ട്. പാകിസ്ഥാന്‍ ഇന്നിങ്സ് നേരത്തെ 288 റണ്‍സിലവസാനിച്ചിരുന്നു.
രണ്ടാം ദിവസം വെളിച്ചക്കുറവ് കൊണ്ട് കളി നേരത്തെ അവസാനിച്ചിരുന്നു. പാകിസ്ഥാന് 41 റണ്‍സ് മാത്രമേ ചേര്‍ക്കാന്‍ സാധിച്ചുള്ളൂ. മികച്ച ഫോമിലായിരുന്ന ഇന്‍സമാം-ഉള്‍-ഹക്കിന്റേയും അബ്ദുര്‍ റസ്സാക്കിന്റേയും ആറാം വിക്കറ്റ് പാര്‍ട്ട്നര്‍ഷിപ്പാണ് അഞ്ച് വിക്കറ്റിന് 39 എന്ന നിലയില്‍ നിന്ന് 245 ലെത്തിച്ചത്.
135 റണ്ണെടുത്ത ഇന്‍സമാം റിയോണ്‍ കിങ്ങിന്റെ പന്തില്‍ എല്‍ ബി ഡബ്ള്യു ആയി പുറത്തായി. 87 റണ്ണെടുത്ത റസ്സാക്കിനെ മക് ലീന്റെ പന്തില്‍ ക്രിസ് ഗായല്‍ പിടിച്ചു പുറത്താക്കി. കേട്ട്ലി അമ്പ്രോസ് 25.3 ഓവറില്‍ 43 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തു.
വാസിം അക്രത്തിന്റേയും മുസ്താഖ് അഹമ്മദിന്റേയും മികച്ച ബൗളിങ്ങ് വെസ്റ് ഇന്‍്ഡീസിന്റെ തുടക്കം മോശമാക്കി. സ്കോര്‍ രണ്ട് റണ്ണായിരിക്കുമ്പോള്‍ ഒരു റണ്ണെടുത്ത ക്യാമ്പെല്ലിനെ അക്രത്തിന്റെ പന്തില്‍ യൂനിസ് ഖാന്‍ പിടിച്ചു പുറത്താക്കി. പിന്നീട് ഗ്രീഫിത്തും ഹിന്ദ്സും 34 റണ്‍സ് വീതമെടുത്ത് പുറത്തായി.
ഹിന്ദ്സ് 23ലെത്തിയപ്പോള്‍ മുസ്താഖിന്റെ പന്തില്‍ മോയിന്‍ ഖാന്‍ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം തുലച്ചു. 31 ലെത്തിയപ്പോഴും ഭാഗ്യം ഹിന്ദ്സിനെ തുണച്ചു. അബ്ദുര്‍ റസ്സാക്കിന്റെ ഒരു യോര്‍ക്കര്‍ തലനാരിഴ വ്യത്യാസത്തിലാണ് ഹിന്ദ്സിന്റെ സ്റംപ്സിന്റെ അടുത്തുകൂടിപ്പോയത്. പക്ഷെ 34 ലെത്തിലപ്പോള്‍ മുസ്താഖിന്റെ പന്തില്‍ സ്റംപ് ചെയ്യുന്നതില്‍ കീപ്പര്‍ മോയിന്‍ ഖാന് പിഴവ് പറ്റിയില്ല.
14 റണ്ണെടുത്ത ക്യാപ്റ്റന്‍ ജിമ്മി ആദംസും, ഒമ്പത് റണ്ണെടുത്ത ശിവ്നാരായന്‍ ചന്ദര്‍പോളും രണ്ടാം ദിവസത്തെ കളി തീരുമ്പോള്‍ കളത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications