Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ വെസ്റ് ഇന്‍ഡീസ് ടെസ്റ് മഴ തടസ്സപ്പെടുത്തി

ജോര്‍ജ്ടൗണ്‍: വെസ്റ് ഇന്‍ഡീസും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റിന്റെ നാലാം ദിവസമായ തിങ്കളാഴ്ച കനത്ത മഴ മൂലം കളി തടസ്സപ്പെട്ടു. പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് അമ്പയര്‍മാര്‍ തിങ്കളാഴ്ചത്തെ കളി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.

അടുത്ത 24 മണിക്കൂറിലും മഴ പെയ്യാനാണ് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ചൊവാഴ്ചത്തെ അവസാന ദിവസ കളി നടക്കുമോ എന്ന് കണ്ടറിയണം. ജോര്‍ജ്ജ് ടൗണിലെ മിക്കയിടങ്ങളും പോലെ ബൗര്‍ഡ കളിക്കളവും അറ്റ്ലാന്റിക് സമുദ്ര നിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ താഴെയാണ്. വലിയ ഭിത്തി കെട്ടിയാണ് ജോര്‍ഡ് ടൗണ്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. കളിക്കളത്തിന്‍ വെള്ളം കെട്ടി കിടന്നാല്‍ അതു വറ്റുന്ന കാര്യത്തില്‍ ബൗര്‍ഡ കളിക്കളം കുപ്രസിദ്ധവുമാണ്.

മൂന്നാം ദിവസം രാവിലത്തെ കളിയും മഴ മൂലം തടസ്സപ്പെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരത്തെ കളി വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിച്ചു. പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 288ന് മറുപടിയായി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ് ഇന്‍ഡീസ് 222 എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+