സി ബി ഐ കപിലിനെ പറ്റി അന്വേഷിച്ചു തുടങ്ങിയെന്ന് പത്രം
ദുബായ്: സി ബി ഐ രഹസ്യമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് ഗള്‍ഫിലെ ഒരു പ്രാദേശിക പത്രം ബുധനാഴ്്ച റിപ്പോര്‍ട്ട് ചെയ്തു. കപിലിനെ നേരിട്ട് ചോദ്യം ചെയ്തില്ലെങ്കിലും കപിലുമായി ബന്ധമുള്ളവരില്‍ നിന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു തുടങ്ങിയെന്ന്ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി ഗോള്‍ഫ് ക്ലബില്‍ കപിലിനോടൊപ്പം കളിക്കാറുള്ള പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ബിസിനസ്സുകാരനാണ് തന്നെ സി ബി ഐ ചോദ്യം ചെയ്തതായി സമ്മതിച്ചത്. കപില്‍ ഏതു തരത്തിലുള്ള ഗോള്‍ഫാണ് കളിക്കുന്നതെന്നും, കളിയില്‍ വാതുവെക്കാറുണ്ടോയെന്നും ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. കപില്‍ കളിയില്‍ താല്‍പര്യമുള്ളയാളാണെന്നും എന്നാല്‍ താനുമായിട്ടുള്ള കളിയില്‍ ഒരിക്കല്‍ പോലും വാതുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications