കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേസ് ഭൂപതി സഖ്യം പിരിയുന്നു

  • By Staff
Google Oneindia Malayalam News

ദുബായ്: ലിയാന്‍ഡര്‍ പേസ് -- മഹേഷ് ഭൂപതി കൂട്ടുകെട്ട് ഏതാണ്ട് അവസാനിച്ചുവെന്ന് ദുബായിലെ ഒരു പ്രാദേശിക പത്രം ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. എ ടി പി ടൂറിലും ഇവരൊന്നിച്ച് കളിക്കില്ലെന്ന് പേസിന്റെ അച്ഛന്‍ വിസി പയസ് പറഞ്ഞതായാണ് ഗള്‍ഫ് ന്യൂസിലെ റിപ്പോര്‍ട്ട്.

ഏതായാലും ഡേവിസ് കപ്പിലും ഒളിമ്പിക്്സിലും ഇരുവരും ഒന്നിച്ചു കളിക്കാന്‍ സാദ്ധ്യതയുണ്ട്. അവര്‍ നല്ല കളിക്കാരാണെന്നും ഒന്നിച്ച് നല്ല രീതിയില്‍ കളിച്ചിരുന്നുവെന്നും വിസി പയസ് പറഞ്ഞു.

എന്‍റിക്കോ പിപേര്‍നോ മഹേഷ് ഭൂപതിയുടെ കോച്ചായി തുടരുന്നിടത്തോളം കാലം ഒരുമിച്ചു കളിക്കാന്‍ താല്‍പര്യമില്ലെന്ന് പേസ് വ്യക്തമാക്കിയിരിക്കുകയാണ്. അതു കൊണ്ട് ഈ വര്‍ഷം ഇവര്‍ ഒന്നിച്ചു കളിക്കുന്ന കാര്യം സംശയമാണ്. കൂട്ടുകെട്ട് വേര്‍പിരിഞ്ഞാല്‍ ഇരുവര്‍ക്കുമുണ്ട് നഷ്ടം. രണ്ടു പേരുടേയും വരുമാനത്തേയും സ്പോണ്‍സര്‍ഷിപ്പിനേയും ഇത് ബാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X