കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കളിച്ചു; പാകിസ്ഥാന്‍ വെസ്റ് ഇന്‍ഡീസ് മത്സരം ഡ്രോയില്‍

  • By Staff
Google Oneindia Malayalam News

ജോര്‍ജ്ടൗണ്‍: പാകിസ്ഥാനും വെസ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ് ഡ്രോയില്‍ അവസാനിച്ചു. അവസാന ദിവസമായ ചൊവാഴ്ച മഴ മൂലം കളിയുപേക്ഷിച്ചതിനാലാണിത്. തിങ്കളാഴ്ചത്തെ കളിയും മഴ കാരണം ഉപേക്ഷിച്ചിരുന്നു. തിങ്കളാഴ്ച പെയ്ത മഴവെള്ളം ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്നത് വറ്റിച്ചു കളയാന്‍ ശ്രമിക്കുമ്പോഴായിരുന്നു ചൊവാഴ്ച രാവിലെ മഴ പെയ്തത്.

പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 288 ന് മറുപടിയായി വെസ്റ് ഇന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്ണെടുത്തിരുന്നു. ബൗര്‍ഡ കളിക്കളത്തില്‍ ആദ്യ ടെസ്റ് കളിക്കാനുള്ള വെസ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം വിവാദമാവാനാണ് സാദ്ധ്യത. സമുദ്ര നിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ താഴെ സ്ഥിതി ചെയ്യുന്ന ബൗര്‍ഡ ക്രിക്കറ്റ് ഗ്രൗണ്ട് മഴവെള്ളം വറ്റുന്ന കാര്യത്തില്‍ കുപ്രസിദ്ധമാണ്. അങ്ങനെയുളള കളിക്കളം തന്നെ മഴക്കാലത്തിന്റെ തുടക്കത്തില്‍ തിരഞ്ഞെടുത്ത തീരുമാനമാണ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിക്കൂട്ടിലെത്തിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X