ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് സി ബി ഐയെ അതിശയിപ്പിച്ചു
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല കളിക്കാരുടേയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സ്വത്ത് വിവരം സെട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ (സി ബി ഐ) ഉദ്യോഗസ്ഥന്മാരെ ഞെട്ടിച്ചു. അന്വഷ്വണം നടത്തിയ ഒരു കളിക്കാരനു പോലും പത്തു കോടിയില്‍ താഴെ സ്വത്ത് ഉള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അവിഹിതമായി സമ്പാദിച്ച സ്വത്ത് ഇല്ലാതെയുള്ളൂ എന്ന് സി ബി ഐ ഉദ്യോഗസ്ഥന് പറഞ്ഞു.
ഇപ്പോള്‍ പല ബിസിനസ്സുമായി നടക്കുന്ന വടക്കേയിന്ത്യക്കാരനായ ഒരു മുന്‍ ക്രിക്കറ്റ് ക്യപ്റ്റന്റെ സ്വത്ത് 200 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് . കളിക്കാരുടെ പത്തു വര്‍ഷത്തെ വരുമാനമാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര് പരിശോധിക്കുന്നത്.
കളിയുറപ്പിക്കലിനേക്കുറിച്ച് ഒരു പ്രത്യക ഡയറക്ടറുടെ കീഴിലാണ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ തന്നെ സി ബി ഐ പല മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരേയും കളിയുറപ്പിക്കലുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിന്റെ സംപ്രേക്ഷണ അവകാശം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മറ്റൊരു അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
രഞ്ജി ട്രോഫിയില്‍ വരെ കളിയുറപ്പിക്കലുള്ളതായി തനിക്കറിയാം എന്ന് മുന്‍ ടെസ്റ് താരവും കമന്േറ്റുമായ അരുണ്‍ ലാല്‍ പറഞ്ഞതായി ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്തു. 1992-93 ല്‍ സെന്‍ട്രല്‍ സോണ്‍ ടീമിലെ പല കളിക്കാരേയും കളിയുറപ്പിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട് എന്ന് അരുണ്‍ പറഞ്ഞു.