അഖിലേന്ത്യാ ബാസ്ക്റ്റ്ബോള്‍ ടൂര്‍ണമെന്റ് മെയ് 21 മുതല്‍
കരൂര്‍: എല്‍.ആര്‍.ജി. നായിഡു മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള 45-ാമത് അഖിലേന്ത്യാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് മെയ് 21 മുതല്‍ 25 വരെ കരൂരില്‍ നടക്കും. കരൂര്‍ ബാസ്ക്റ്റ് ബോള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
ഒ.എന്‍.ജി.സി, ആര്‍ട്ടിലറി സെന്റര്‍, കസ്റംസ്, ഐ.സി.എഫ്, ഇന്ത്യന്‍ ബാങ്ക്, ടി.എന്‍.ഇ.ബി എന്നിവയുള്‍പ്പെടെ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഫ്ലഡ് ലൈറ്റ് സംവിധാനത്തിലാണ് മത്സരങ്ങളെല്ലാം നടക്കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി ചന്ദ്രമോഹന്‍ അറിയിച്ചു.












Click it and Unblock the Notifications