കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസ് ഇന്ത്യയില്‍

  • By Staff
Google Oneindia Malayalam News

ന്യൂദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ആദ്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 96-ഓളം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസ് ന്യൂദില്ലിയിലാണ് നടത്തുക.

അത്ലറ്റിക്സ്, ബോക്സിംഗ്, നീന്തല്‍, ഫുട്ബോള്‍, ടെന്നീസ്, ഷൂട്ടിംഗ് എന്നീയിനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഗെയിംസ് 10 ദിവസം നീണ്ടു നില്‍ക്കും. എന്നാല്‍ ഗെയിംസ് തുടങ്ങുന്ന തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.

അത്ലറ്റിക്സ് ജവാഹര്‍ ലാല്‍ നെഹ്റു സ്റേഡിയത്തിലും, ബോക്സിംഗ് ഐ.ജീ.ഐ. സ്റേഡിയത്തിലുമാണ് നടക്കുക. നീന്തല്‍ താല്‍കതോറ കുളത്തിലും, ഷൂട്ടിംഗ് കാര്‍നി സിംഗ് റേഞ്ചിലും, ടെന്നീസ് ആര്‍.കെ. ഖന്ന ടെന്നീസ് സ്റേഡിയത്തിലും, ഫുട്ബോള്‍ ഡോ. അംബേദ്കര്‍ സ്റേഡിയത്തിലും നടക്കും.

ചൊവാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഗെയിംസിനെക്കുറിച്ചുള്ള തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാല്‍ ഗെയിംസിനു വരുന്ന ചെലവിനെക്കുറിച്ച് സര്‍ക്കാര്‍ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്.

രണ്ടു വന്‍കരകളിലേയും സാംസ്കാരികവും കായികവുമായി ബന്ധം വ്യാപിപ്പിക്കുകയാണ് ഗെയിംസിന്റെ ഉദ്ദേശ്യം. 82-ല്‍ ഏഷ്യന്‍ ഗെയിംസ് നടന്നതിനുശേഷം ഇത്രയും വലിയൊരു കായിക ഇനം ദില്ലിയില്‍ നടക്കുന്നത് ആദ്യമായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X