Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റക്കാരാണെന്ന് തെളിയുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മുത്തയ്യ

ചെന്നൈ: സി.ബി.ഐ. അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് തെളിയുന്ന കളിക്കാര്‍ക്ക് ആജീവനാന്തവിലക്ക് ഏര്‍പ്പെടുത്തുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് ഡോ.എ.സി. മുത്തയ്യ മുന്നറിയിപ്പു നല്‍കി.

വിവാദവുമായി ബന്ധപ്പെട്ട് പരസ്യപരാമര്‍ശങ്ങള്‍ ഇറക്കരുതെന്ന് മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അവരുടെ പരാതികള്‍ സി.ബി.ഐക്കുമുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്ന് മുത്തയ്യ പറഞ്ഞു. മെയ് 19-ന് ആരംഭിക്കുന്ന ബി.സി.സി.ഐ. വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് മുന്നോടിയായി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ആരെയും അനുവദിക്കില്ല. ബോര്‍ഡിന്റെ താല്‍പര്യങ്ങള്‍ക്കും അന്തസ്സിനും വിരുദ്ധമായി പെരുമാറുന്നവരെ പുറത്താക്കും. ക്രിക്കറ്റ് നിയന്ത്രണത്തെക്കുറിച്ച് ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ മാധ്യമങ്ങളോട് പറയാതെ ബോര്‍ഡിന്റെ ഫോറത്തില്‍ പറയണം.

നിലവിലുള്ളവരോ അല്ലാത്തവരോ ആയ ഒഫിഷ്യലുകള്‍ അന്യോന്യം ആരോപണങ്ങളുയര്‍ത്തുന്നത് ബോര്‍ഡിന്റെ പ്രതിഛായയെ വിപരീതമായി ബാധിക്കുകയയേ ഉള്ളൂ.

രാജ്യത്തിന് വേണ്ടി കളിക്കുന്ന കളിക്കാര്‍ ധരിക്കുന്ന ലോഗോയുടെയും മറ്റും കാര്യത്തില്‍ ഒരു പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രസിഡണ്ടെന്ന നിലയില്‍ താന്‍ ഒരു പക്ഷവും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+