കോഴവിവാദം: അന്വേഷണ കമ്മീഷന്‍ ഓഡിയോ ടേപ്പ് ആവശ്യപ്പെടും
ജോഹന്നസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെ ഉള്‍പ്പെട്ട കോഴ വിവാദത്തെക്കുറിച്ചന്വേഷിക്കുന്ന അന്വേഷണ കമ്മീഷന്‍ ഇന്ത്യന്‍ പോലീസിനോട് ഓഡിയോ ടേപ്പ് ആവശ്യപ്പെടും. ക്രോണ്യെയും വാതുവെപ്പുകാരനും തമ്മിലുള്ള സംഭാഷണമാണ് ടേപ്പിലെന്ന് കരുതപ്പെടുന്നു.
ടേപ്പ് ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദേശകാര്യവകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ കായിക മന്ത്രാലയം വക്താവ് അറിയിച്ചു. സാക്ഷിമൊഴി സ്വീകരിക്കുന്നതിന് മുമ്പ് കമ്മീഷന് ആവശ്യമായ തയ്യാറെടുപ്പ് നടത്താനാണ് ടേപ്പ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം ത്വരിതഗതിയില്‍ നടക്കുകയാണെന്നും സാക്ഷിമൊഴികളുടെ സ്വീകരണം എന്നാരംഭിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രോണ്യെക്കു പുറമെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കളിക്കാരായ ഹെര്‍ഷലെ ഗിബ്സ്, നിക്കി ബോയെ, പീററര്‍ സ്ട്രൈഡം എന്നിവരും കോഴവിവാദത്തില്‍ പങ്കാളികളാണ്. പണം വാങ്ങിയെന്നു സമ്മതിച്ച ക്രോണ്യെയെ നായകസ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു.












Click it and Unblock the Notifications