സിംബാബ്വെ 83 റണ്ണിന് പുറത്ത്
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 83 റണ്ണിന് സിംബാബ്വെ പുറത്തായി. മഴമൂലം തടസ്സപ്പെട്ട ആദ്യദിനത്തെ കളിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനയക്കപ്പെടുകയായിരുന്നു സിംബാബ്വെ.
ബാറ്റിംഗാരംഭിച്ച സിംബാബ്വെക്ക് തുടക്കം മുതലേ തിരിച്ചടിയേറ്റു. ആന്‍ഡ്രൂ കാഡിക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ഓപ്പണിംഗ് ബൗളര്‍മാര്‍ സിംബാബ്വെയെ ആറോവറില്‍ മൂന്നു വിക്കറ്റിന് എട്ടു റണ്‍ എന്ന നിലയിലേക്ക് തള്ളിവിട്ടു.
കാഡിക്കില്‍ നിന്നും ആക്രമണം ഏറ്റെടുത്തത് രണ്ടാം ടെസ്റ് മാത്രം കളിക്കുന്ന എഡ് ഗിഡ്ഡിന്‍സ് ആണ്. അവസരം മുതലാക്കി പന്തെറിഞ്ഞ ഗിഡ്ഡിന്‍സ് ഏഴോവറില്‍ 15 റണ്ണിന് അഞ്ചു വിക്കറ്റ് വീഴ്ത്തി.
തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കര കയറാന്‍ സിംബാബ്വെക്ക് സാധിച്ചില്ല. ഉച്ചഭക്ഷണസമയത്ത് ആറ് വിക്കറ്റിന് 67 റണ്‍ എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് വന്ന മഴയാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കൊയ്ത്തിന് താല്‍ക്കാലികമായെങ്കിലും വിരാമമിട്ടത്. 24 റണ്ണെടുത്ത ആന്‍ഡി ഫ്ലവര്‍ മാത്രമാണ് സിംബാബ്വെ നിരയില്‍ പിടിച്ചു നിന്നത്.












Click it and Unblock the Notifications