കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്‍ഡ്സിന് സെഞ്ച്വറി, വെസ്റിന്‍ഡീസിന് ലീഡ്

  • By Staff
Google Oneindia Malayalam News

ബാര്‍ബറോസ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ വെസ്റിന്‍ഡീസ് ശക്തമായ നിലയിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് ശേഷിക്കെ വെസ്റിന്‍ഡീസിന് 30 റണ്ണിന്റെ ലീഡുണ്ട്. പാക്കിസ്ഥാന്റെ നെതിരെ രണ്ടാം ദിവസം വെസ്റിന്‍ഡീസ് അഞ്ചു വിക്കറ്റ് 283 റണ്ണെടുത്തു.

ഡബ്ല്യു. ഹിന്‍ഡ്സ് നേടിയ സെഞ്ച്വറിയാണ് വെസ്റിന്‍ഡീസ് ഇന്നിംഗ്സിലെ പ്രധാന സവിശേഷത. 165 റണ്ണെടുത്ത ഹിന്‍ഡ്സ് 24 തവണ പന്ത് ബൗണ്ടറി കടത്തി.

നേരത്തെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ രണ്ടു റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റിന്‍ഡീസിന് എ. ഗ്രിഫിത്തിനെ (4) എളുപ്പത്തില്‍ നഷ്ടപ്പെട്ടു. വഖാര്‍ യൂനിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്‍ പിടിച്ചാണ് ഗ്രിഫിത്ത് പുറത്തായത്.

രണ്ടാം വിക്കറ്റിന് ഒത്തുചേര്‍ന്ന ഓപ്പണര്‍ ഷെര്‍വിന്‍ കാംബെല്ലും ഹിന്‍ഡ്സും കൂടി വെസ്റിന്‍ഡീസ് ഇന്നിംഗ്സിന് അടിത്തറ പാകി. 58 റണ്ണെടുത്ത കാംബെല്‍ പുറത്തായ ശേഷം ചന്ദര്‍പോളും (9) ക്യാപ്റ്റന്‍ ജിമ്മി ആദംസും (8) പെട്ടെന്ന് പുറത്തായതോടെ പാക്കിസ്ഥാന്‍ കളിയിലേക്ക് തിരിച്ചുവരികയാണെന്നു തോന്നി.

എന്നാല്‍ ആര്‍. ശര്‍വണോടൊപ്പം ചേര്‍ന്ന ഹിന്‍ഡ്സ് വീണ്ടും വെസ്റിന്‍ഡീസിന്റെ രക്ഷക്കെത്തി. അവസാനം വഖാറിന്റെ പന്തില്‍ ഇന്‍സമാം പിടിച്ച് ഹിന്‍ഡ്സ് പുറത്താവുകയായിരുന്നു. കളിയവസാനിക്കുമ്പോള്‍ 28 റണ്ണെടുത്ത ശര്‍വണും റണ്ണൊന്നുമെടുക്കാതെ റിഡ്ലി ജേക്കബും ബാറ്റു ചെയ്യുന്നു.

പാക്കിസ്ഥാനുവേണ്ടി വഖാര്‍യൂനിസ് സഖ്ലെയ്ന്‍ മുഷ്താഖ് എന്നിവര്‍ രണ്ടു വിക്കറ്റുവീതം വീഴ്ത്തി. അബ്ദുള്‍ റസാഖ് ഒരു വിക്കറ്റു നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X