Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന്‍ തിരിച്ചടിക്കുന്നു

ബാര്‍ബഡോസ്: വെസ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കുന്നു. ഒന്നാമിന്നിംഗ്സില്‍ ലീഡ് വഴങ്ങിയ അവര്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 152 റണ്ണെടുത്തിട്ടുണ്ട്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 53 റണ്ണോടെ മുഹമ്മദ് വസീമും 94 റണ്ണോടെ ഇമ്രാന്‍ നസീറുമാണ് ക്രീസില്‍.

രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാന്റെ ഓപ്പണര്‍മാര്‍ പോസിറ്റീവായാണ് കളിയെ സമീപിച്ചത്. പ്രത്യേകിച്ചും ഇമ്രാന്‍ നസീര്‍. തികച്ചും ഏകദിനശൈലിയില്‍ ബാറ്റ് ചെയ്ത നസീര്‍ വെറും 123 പന്തിലാണ് 94 റണ്ണെടുത്തത്. അതില്‍ 14 ഫോറും ഉള്‍പ്പെടും.

വെസ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജിമ്മി ആദംസ് ആറു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും വിജയിക്കാനായില്ല. പരിചയസമ്പന്നരായ കര്‍ട്ലി ആംബ്രോസ് ഏഴോവറില്‍ 21 റണ്‍ വഴങ്ങിയപ്പോള്‍ കോട്നി വാല്‍ഷ് 11 ഓവറില്‍ 35 റണ്‍ വിട്ടുകൊടുത്തു.

നേരത്തെ റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റിന്‍ീസ് 398 റണ്ണിന് എല്ലാവരും പുറത്തായി. മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വസീം അക്രമിന്റെയും ഓഫ് സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖിന്റെയും മാസ്മര ബൗളിംഗില്‍ നട്ടെല്ലൊടിഞ്ഞുപോയ വെസ്റിന്‍ഡീസ് ഇന്നിംഗ്സിനെ ഇത്രയെങ്കിലുമെത്തിച്ചത് ആര്‍. ശര്‍വണ്‍ എടുത്ത 84 റണ്ണാണ്. അവസാനവിക്കറ്റിന് കോട്നിവാല്‍ഷുമൊത്ത് 50ലധികം റണ്‍ നേടിയ ശരവണ്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

പാക്കിസ്ഥാനുവേണ്ടി സഖ്ലെയ്ന്‍ മുഷ്താഖ് അഞ്ചു വിക്കറ്റ് വീഴ്ത്തി. വസിം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ രണ്ടു വിക്കറ്റു വീതം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+