ഫ്രഞ്ച് ഓപ്പണ്‍: അഗാസി, ഹിംഗിസ് എന്നിവര്‍ ഒന്നാം സീഡ്
പാരീസ്: അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അമേരിക്കയുടെ ആന്ദ്രെ അഗാസിയും സ്വിറ്റ്സര്‍ലാണ്ടിന്റെ മാര്‍ട്ടിന ഹിംഗിസും യഥാക്രമം പുരുഷ-വനിതാ ഒന്നാം സീഡുകാര്‍.
നിലവിലെ പുരുഷവിഭാഗം ചാമ്പ്യനായ അഗാസി ഇതിനകം തന്നെ നാലു ഗ്രാന്റ്സ്ലാം കിരീടങ്ങളും നേടിക്കഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണ്‍ ഒഴികെ മറ്റെല്ലാ ഗ്രാന്റ്സ്ലാം കിരീടവും നേടിയിട്ടുള്ള മുന്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ പീറ്റ് സാമ്പ്രാസ് രണ്ടാം സീഡാണ്.
വനിതാവിഭാഗത്തില്‍ രണ്ടാം സീഡ് അമേരിക്കയുടെ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട് രണ്ടാം സീഡും ഇറ്റാലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ മോണിക്കാ സെലസ് മൂന്നാം സീഡുമാണ്.












Click it and Unblock the Notifications