ഹിംഗിസിന് വീണ്ടും ഒന്നാം റാങ്ക്
ഹാംബര്‍ഗ്: സ്വിറ്റ്സര്‍ലണ്ടിന്റെ മാര്‍ട്ടിന ഹിംഗിസിന് വനിതാ ടെന്നീസില്‍ വീണ്ടും ഒന്നാം റാങ്ക്. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഹിംഗിസ് ലോക ഒന്നാം നമ്പര്‍ പദവി വീണ്ടെടുത്തത്.
കഴിഞ്ഞയാഴ്ച നടന്ന ഇറ്റാലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ മോണിക്കാ സെലസ് ഏഴാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.
റോം ടൂര്‍ണമെന്റില്‍ ഹിംഗിസ് പുറത്തായെങ്കിലും അമേരിക്കക്കാരിയായ ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടിനേക്കാള്‍ 37 പോയിന്റ് കൂടുതല്‍ നേടിയാണ് ഹിംഗിസ് ഒന്നാമതെത്തിയത്. ഹിംഗിസിന് 5,982 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്തുള്ള സെലസിന് 2,691 പോയിന്റേ ഉള്ളൂ.
ആദ്യ 10 റാങ്കുകാര്‍:
1. മാര്‍ട്ടിന ഹിംഗിസ്
2. ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ട്
3. മോണിക്കാ സെലസ്
4. വീനസ് വില്യംസ്
5. കൊഞ്ചിത മാര്‍ട്ടിനെസ്
6. മേരി പിയേഴ്സ്
7. നതാലിയ തൗസിയത്ത്
8. സെറീന വില്യംസ്
9. അരാന്റ സാഞ്ചസ് വികാരിയോ
10. അമാന്‍ഡ കോറ്റ്സര്‍












Click it and Unblock the Notifications