കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം സത്യമല്ലെങ്കില്‍ പ്രഭാകറിനെതിരെ നടപടിയുണ്ടാകുമെന്ന് മുത്തയ്യ

  • By Staff
Google Oneindia Malayalam News

ന്യൂദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓള്‍ റൗണ്ടര്‍ മനോജ് പ്രഭാകര്‍ ഒരു മുതിര്‍ന്ന ടീമംഗത്തിനെതിരെ ഉയര്‍ത്തിയ ആരോപണം സത്യമല്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹം കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ബി.സി.സി.ഐ. പ്രസിഡണ്ട് എ.സി. മുത്തയ്യ വ്യക്തമാക്കി. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മുത്തയ്യ ഇങ്ങനെ പ്രതികരിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ചന്വേഷിക്കുന്ന സി.ബി.ഐയെക്കണ്ട് പ്രഭാകര്‍ സത്യാവസ്ഥവെളിപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 97 മുതല്‍ പ്രഭാകര്‍ സി.ബി.ഐ അന്വേഷണത്തിന് വേണ്ടി ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രഭാകര്‍ അന്വേഷണ സംഘത്തെ കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാകറിന്റെ ഉദ്ദേശ്യമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നാണ് മുത്തയ്യ പറഞ്ഞത്.

കുറച്ചു കാലം മുമ്പ് താന്‍ പ്രഭാകറിനെ കണ്ടപ്പോള്‍ ആവശ്യം വരുമ്പോള്‍ സി.ബി.ഐ. ഓഫീസര്‍മാരെ കാണുമെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് കാര്യമായൊന്നും പറയാനില്ലെന്നാണ് പ്രഭാകറിന്റെ ചെയ്തികള്‍ തെളിയിക്കുന്നത്, മുത്തയ്യ വ്യക്തമാക്കി. അന്വേഷണ സംഘം ബി.സി.സി.ഐയെ സമീപിച്ചാല്‍ ബോര്‍ഡിന് പറയാനുള്ളത് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.സി.സി.ഐ. ഭാരവാഹികള്‍ക്കും കളിക്കാര്‍ക്കുമെതിരെ പരസ്യമായി ആരോപണമുയര്‍ത്തുന്നതില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. ക്രോണ്യെ ഉള്‍പ്പെട്ട കോഴവിവാദത്തില്‍ തുടങ്ങിയ ആരോപണം ഇപ്പോള്‍ ബി.സി.സി.ഐ. ഭാരവാഹികള്‍ തമ്മിലായിരിക്കുന്നു. ഐ.എസ്. ബിന്ദ്ര ഒരു ഭാഗത്തും ജഗ്മോഹന്‍ ദാല്‍മിയ, കമല്‍ മൊരാക തുടങ്ങിയവര്‍ മറുഭാഗത്തും നിന്നുള്ള ചെളിവാരിയെറിയല്‍ തുടരുകയാണ്, മുത്തയ്യ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X