Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാകപ്പ്: ബദാനി, ഭണ്ഡാരി ടീമില്‍

പൂനെ: അടുത്ത ഞായറാഴ്ച ധാക്കയില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പിനുള്ള 14 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീമില്‍ തമിഴ്നാടിന്റെ ഹേമാംഗ് ബദാനിയും ദില്ലിയുടെ അമിത് ഭണ്ഡാരിയുമാണ് പുതുമുഖങ്ങള്‍.

ഫാസ്റ് ബൗളര്‍മാരായ ജവഗല്‍ ശ്രീനാഥും വെങ്കിടേശ് പ്രസാദും ടീമിലില്ല. ഇപ്പോള്‍ കൗണ്ടിയില്‍ കളിക്കുന്ന രാഹുല്‍ ദ്രാവിഡാണ് വൈസ് ക്യാപ്ററന്‍. ബി.സി.സി.ഐ. ഓണററി സെക്രട്ടറി ജയ്വന്ത് ലെലെ അറിയിച്ചതാണ് ഇക്കാര്യം.

ചെയര്‍മാന്‍ ചന്ദു ബോര്‍ഡെയുടെ അധ്യക്ഷതയില്‍ കൂടിയ സെലക്ഷന്‍ കമ്മിററി യോഗമാണ് ടീമിനെ തെരഞ്ഞെടുത്തത്. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ലെലെ, കോച്ച് കപില്‍ ദേവ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ടീമില്‍ ഇടംകിട്ടുമെന്ന് ഏറെക്കുറെ പ്രതീക്ഷിച്ചിരുന്ന വിനോദ് കാംബ്ലിയെയും നയന്‍ മോംഗിയയെയും സെലക്ടര്‍മാര്‍ തഴയുകയായിരുന്നു. ഫീല്‍ഡിംഗിലുള്ള പാടവമാണ് ബദാനിയെ കാംബ്ലിക്കു മുകളില്‍ പ്രതിഷ്ഠിച്ചത്. വിക്കറ്റ് കീപ്പറായി തല്‍ക്കാലം സാബാ കരീം തുടരുന്നതാണ് നല്ലതെന്ന് സെലക്ടര്‍മാര്‍ കരുതി. കൂടാതെ കാംബ്ലിയും മോംഗിയയും ടെസ്റ് ക്രിക്കറ്റിനാണ് കൂടുതല്‍ അനുയോജ്യര്‍, ലെലെ വ്യക്തമാക്കി.

ആഭ്യന്തരക്രിക്കറ്റില്‍ ദില്ലി മീഡിയം പേസര്‍ അമിത് ഭണ്ഡാരി പുറത്തെടുത്ത പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തത്. കര്‍ണാടക സീമര്‍മാരായ ജവഗല്‍ ശ്രീനാഥിന്റെയും വെങ്കിടേശ് പ്രസാദിന്റെയും അഭാവത്തില്‍ അജിത് അഗാര്‍ക്കറും തിരുനാവക്കരശ് കുമരനുമായിരിക്കും ബൗളിംഗിന് നേതൃത്വം നല്‍കുക. പിന്തുണയായി ഭണ്ഡാരിയും.

ടീം: സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ് (വൈ. ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, റോബിന്‍ സിംഗ്, ഹേമാംഗ് ബദാനി, അനില്‍ കുംബ്ലെ, അജിത് അഗാര്‍ക്കര്‍, സാബാ കരീം (വിക്കറ്റ് കീപ്പര്‍), സുനില്‍ ജോഷി, നിഖില്‍ ചോപ്ര, ടി. കുമരന്‍, അമിത് ഭണ്ഡാരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+