Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റിന്‍ഡീസ് വീണ്ടും തിരിച്ചടിക്കുന്നു

ബ്രിഡ്ജ്ടൗണ്‍: പാക്കിസ്ഥാനും വെസ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഏഴു വിക്കറ്റിന് 345 റണ്ണെടുത്തിട്ടുണ്ട്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 152 റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാംരംഭിച്ച പാക്കിസ്ഥാനെ വെസ്റിന്‍ഡീസ് ബൗളര്‍ പിന്നീട് വരിഞ്ഞു കെട്ടുകയായിരുന്നു. യുവ ബാറ്റ്സ്മാന്‍ ഇമ്രാന്‍ നസീര്‍ നേടിയ സെഞ്ച്വറിയും ഓപ്പണര്‍ മുഹമ്മദ് വസീമിന്റെ 82 റണ്ണും മാറ്റിനിര്‍ത്തിയാല്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സില്‍ എടുത്തുപറയത്തക്ക പ്രകടനമൊന്നുമില്ല. ടെസ്റ് ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടിയ നസീര്‍ 131 റണ്ണെടുത്തു.

ഒന്നാം വിക്കറ്റിന് വസീമും നസീറും ചേര്‍ന്ന് 219 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും പിന്നീടെത്തിയ ബാറ്റ്സ്മാന്മാര്‍ അവസരം തച്ചുടച്ചുകയായിരുന്നു. ഇപ്പോള്‍ 200 റണ്ണിന്റെ ലീഡുള്ള പാക്കിസ്ഥാനുവേണ്ടി 32 റണ്ണെടുത്ത അബ്ദുള്‍ റസാഖും രണ്ട് റണ്ണെടുത്ത സഖ്ലെയ്ന്‍ മുഷ്താഖുമാണ് ബാറ്റ് ചെയ്യുന്നത്.

പാക്ക് ഇന്നിംഗ്സിന്റെ നട്ടെല്ലൊടിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചത് വെസ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജിമ്മി ആദംസ് തന്നെയായിരുന്നു. മോയിന്‍ ഖാന്റെയും (14) വസീം അക്രമിന്റെയും (0) വിക്കറ്റെടുത്ത ആദംസ് 16 ഓവറില്‍ വെറും 34 റണ്ണാണ് വിട്ടുകൊടുത്തത്.

മൂന്നു വിക്കറ്റ് വീഴ്ത്തിയ റിയോണ്‍ കിംഗാണ് ആശാവഹമല്ലാത്ത അവസ്ഥയില്‍ നിന്ന് വെസ്റിന്‍ഡീസിന് പുത്തനുണര്‍വ് പകര്‍ന്നത്. 219 റണ്‍ നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചതിനു പുറമെ നസീര്‍, യൂനിസ് ഖാന്‍ (23) എന്നിവരുടെ വിക്കറ്റും കിംഗ് വീഴ്ത്തി. കോട്നി വാല്‍ഷും നിക്സണ്‍ മക്ലീനും ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ഒരു ദിവസം കൂടി അവശേഷിക്കെ ടെസ്റ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് പൊതുവെ അനുമാനിക്കാം. എന്നാല്‍ നിമിഷങ്ങളുടെ ഇടവേളകളില്‍ വിജയപരാജയങ്ങള്‍ മാറ്റിമറിക്കാന്‍ കഴിവുള്ള ബൗളിംഗ് നിര ഇരുടീമുകള്‍ക്കും ഉള്ളതിനാല്‍ ടെസ്റ്റ് ഫലം നല്‍കിക്കൂടെന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+