കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ - വെസ്റിന്‍ഡീസ് ടെസ്റ് സമനിലയില്‍

  • By Staff
Google Oneindia Malayalam News

ബ്രിഡ്ജ് ടൗണ്‍: പാക്കിസ്ഥാനും വെസ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റും സമനിലയില്‍. ഗയാനയില്‍ നടന്ന ആദ്യ ടെസ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ് വ്യാഴാഴ്ച ആന്റിഗ്വയില്‍ ആരംഭിക്കും.

സ്കോര്‍: പാക്കിസ്ഥാന്‍ - 253, 419-9. വെസ്റിന്‍ഡീസ് - 398, 132-4.

രണ്ടാം ടെസ്റിന്റെ അവസാനദിവസമായ തിങ്കളാഴ്ച റണ്‍ എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 419 റണ്ണിലെത്തിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 72 റണ്‍ നേടിയ അബ്ദുള്‍ റസാഖിന്റെ പ്രകടനമാണ് പാക്കിസ്ഥാന്‍ നിരയില്‍ എടുത്തു പറയാനുള്ളത്. സഖ്ലെയ്ന്‍ മുഷ്താഖ് 33 റണ്‍ നേടി. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ പാക്കിസ്ഥാന് ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

പിന്നീട് ബാറ്റിംഗാരംഭിച്ച വെസ്റിന്‍ഡീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. പാക്കിസ്ഥാന്‍ ബൗളിംഗിന് നേതൃത്വം നല്‍കിയ വസീം അക്രവും വഖാര്‍ യൂനിസും ചേര്‍ന്ന് വെസ്റിന്‍ഡീസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചു. അക്രം ഓപ്പണര്‍ ഷെര്‍വിന്‍ കാംബെലിന്റെ (8) വിക്കറ്റെടുത്തപ്പോള്‍ മറ്റൊരു ഓപ്പണറായ എ. ഗ്രിഫിത്തിനെ (5) യൂനിസ് വിക്കറ്റിനുമുന്നില്‍ കുടുക്കി.

മൂന്നാം വിക്കറ്റിന് ഒത്തു ചേര്‍ന്ന ഹിന്‍ഡ്സും ചന്ദര്‍പോളും ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്ന് വെസ്റിന്‍ഡീസിനെ കരകയറ്റിയത്. 16 റണ്ണെടുത്ത ചന്ദര്‍പോളിനെ മുഷ്താഖ് അഹ്മദ് വസീം അക്രമിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ജിമ്മി ആദംസ് ഹിന്‍ഡ്സുമായി കൂട്ടുചേര്‍ന്ന് ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചു. ഹിന്‍ഡ് 52 റണ്ണെടുത്തു. കളി അവസാനിക്കുമ്പോള്‍ 34 റണ്ണെടുത്ത ആദംസും 11 റണ്ണെടുത്ത ശര്‍വണും പുറത്താകാതെ നിന്നു.

പാക്കിസ്ഥാനുവേണ്ടി മുഷ്താഖ് അഹ്മദ് രണ്ടു വിക്കറ്റു വീഴ്ത്തി. വസീം അക്രവും വഖാര്‍ യൂനിസും ഓരോ വിക്കറ്റു വീതം നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X