Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ ടേപ്പുമായി പ്രഭാകര്‍ വീണ്ടും രംഗത്ത്

ദില്ലി: ഒത്തുകളിയുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ വീഡിയോ ടേപ്പുമായി മനോജ് പ്രഭാകര്‍ രംഗത്ത്. കപില്‍ദേവുള്‍പ്പെടെ ചില പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ടേപ്പ് വ്യക്തമാക്കുന്നതായി പ്രഭാകര്‍ അവകാശപ്പെട്ടു.

കപില്‍ദേവിനു പുറമെ മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, അജയ് ശര്‍മ്മ തുടങ്ങി പ്രമുഖ കളിക്കാരുടെ പേരുവിവരങ്ങള്‍ ടേപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍, സ്പോര്‍ട്സ് അധികൃതര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ദില്ലിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് പ്രഭാകര്‍ ടേപ്പ് വെളിപ്പെടുത്തിയത്.

ജഗ്മോഹന്‍ ദാല്‍മിയ, എ.സി. മുത്തയ്യ, ഐ.എസ്. ബിന്ദ്ര, ജയ്വന്ത് ലെലെ, രവിശാസ്ത്രി, സുനില്‍ ഗവാസ്കര്‍, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ അമൃത് മാത്തൂര്‍, അജിത് വഡേക്കര്‍ തുടങ്ങിയവരുമായി മനോജ് പ്രഭാകര്‍ നടത്തിയ സംഭാഷണങ്ങളുടെ വീഡിയോ ടേപ്പാണ് പ്രഭാകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ കളിക്കാരായ നയന്‍ മോംഗിയ, നവ്ജോത് സിംഗ് സിദ്ദു, പ്രശാന്ത് വൈദ്യ, കിരണ്‍ മോറെ, സന്ദീപ് പാട്ടീല്‍, മൊഹീന്ദര്‍ അമര്‍നാഥ്, സഞ്ജയ് മഞ്ജ്രേക്കര്‍ എന്നിവരുമായുള്ള അഭിമുഖങ്ങളും ടേപ്പിലുണ്ട്.

സംഭവം വളരെ ഖേദകരമാണെന്നാണ് ഇന്ത്യന്‍ ഹോക്കിഫെഡറേഷന്‍ പ്രസിഡണ്ട് കെ.പി.എസ്. ഗില്‍ വിവരിച്ചത്. ടേപ്പ് ഏതെങ്കിലും ആരോപണം തെളിയിക്കുന്നതിലുപരി നമ്മുടെ വിശ്വാസത്തെയാണ് തകര്‍ത്തത്. ഇതിനെ അപേക്ഷിച്ച് ചൂതാട്ടം എത്ര ചെറിയ കാര്യം!, ഗില്‍ പറഞ്ഞു.

താന്‍ ടേപ്പ് പൂര്‍ണമായും സി.ബി.ഐക്ക് കൈമാറുമെന്ന് വാര്‍ത്താലേഖകരോട് സംസാരിച്ച പ്രഭാകര്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+