Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രഞ്ച് ഓപ്പണ്‍: ഹിംഗിസ്, സെലസ്, പിയേഴ്സ് രണ്ടാം റൗണ്ടില്‍

പാരീസ്: മാര്‍ട്ടിന ഹിംഗിസ്, മോണിക്കാസെലസ്, മേരി പിയേഴ്സ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണിന്റെ വനിതാ വിഭാഗം രണ്ടാം റൗണ്ടില്‍ കടന്നു.

ഒന്നാം സീഡായ ഹിംഗിസ് സീഡ് ചെയ്യപ്പെടാത്ത സബീന അപല്‍മാന്‍സിനെ 6-0, 6-4 എന്ന സ്കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.

മൂന്നാം സീഡായ മോണിക്കാ സെലസ് സില്‍വിജ തലാജയെ 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. അമേരിക്കയുടെ താരാ സിന്‍ഡറെ 6-3, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആറാം സീഡായ മേരി പിയേഴ്സ് രണ്ടാം റൗണ്ടില്‍ കടന്നത്.

ഏഴാം സീഡായ നതാലിയ തൗസിയത്ത്, 10-ാം സീഡ് സാന്‍ഡ്രിന്‍ ടെസ്റുഡ് എന്നിവരും വനിതാവിഭാം രണ്ടാം റൗണ്ടിലെത്തി. എന്നാല്‍ 12-ാം സീഡായ ഫ്രാന്‍സിന്റെ ജൂലിയ ഹാര്‍ലാഡ് ഡികൂഗിസ് അമേരിക്കയുടെ മേഗം ഷോഗ്നേസിയോട് പരാജയപ്പെട്ട് പുറത്തായി.

പുരുഷ വിഭാഗത്തില്‍ സീഡ് ചെയ്യപ്പെട്ട വളരെ കുറച്ച് കളിക്കാര്‍ക്കേ ആദ്യ ദിവസം മത്സരമുണ്ടായിരുന്നുള്ളൂ. 11-ാം സീഡ് നിക്കോളസ് ലാപെന്റ 6-4, 6-2, 6-0 എന്ന സ്കോറിന് ഫ്രാന്‍സിന്റ ജൂലിയന്‍ ബൗട്ടറെ തോല്പിച്ചു. 13-ാം സീഡ് ടിം ഹെന്‍മന്‍ അമേരിക്കയുടെ വിന്‍സെന്റ് സ്പേദയെയും 16-ാം സീഡ് ജുവാന്‍ കാര്‍ലോസ് ഫെറേറോ ഫ്രാന്‍സിന്റെ ജെറോണ്‍ ഗോള്‍മാര്‍ഡിനെയും പരാജയപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+