റൊളാംഗ് ഗാരോയില്‍ ഇനി ഉത്സവ നാളുകള്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് റൊളാംഗ് ഗാരോയിലെ കളിമണ്‍ കോര്‍ട്ടുകള്‍ തിങ്കളാഴ്ച മുതല്‍ ആതിഥ്യം വഹിക്കും.
കിരീട മോഹവുമായി പുരുഷ-വനിതാ വിഭാഗത്തിലെ മിക്കവാറും എല്ലാ മുഖ്യതാരങ്ങളും മത്സരത്തിനെത്തുന്നു. പുരുഷ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനും ഒന്നാം സീഡുമായ ആന്ദ്രെ അഗാസിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുണ്ടെങ്കിലും ഫ്രഞ്ച് ഓപ്പണ്‍ ഇന്നും കിട്ടാക്കനിയായ പീറ്റ് സാംപ്രാസിന് ഇവിടെ രണ്ടാം സീഡാണ്.
വനിതാ വിഭാഗത്തില്‍ ആദ്യ മൂന്നു റാങ്കുകാരായ മാര്‍ട്ടിന ഹിംഗിസ്, ലിന്‍ഡ്സെ ഡാവന്‍ പോര്‍ട്ട്, മോണിക്കാ സെലസ് എന്നിവര്‍ കിരീടം നേടുമെന്ന് ഉറപ്പിച്ചു തന്നെയാണ് എത്തിയിരിക്കുന്നത്. എന്നാല്‍ സെറീന വില്യംസ് പരിക്കിനെത്തുടര്‍ന്ന് പിന്മാറിയത് വില്യംസ് സഹോദരിമാരുടെയ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
ചുരുക്കത്തില്‍ ഇനിയുള്ള ദിനങ്ങളില്‍ റൊളാംഗ് ഗാരോസ് വിജയസ്മിതത്തിനും അട്ടിമറിക്കും താരോദയത്തിനും സാക്ഷിയാകാന്‍ പോവുകയാണ്.












Click it and Unblock the Notifications