മഴ: ഇന്ത്യ-ബംഗ്ലാദേശ് മത്സരം ബുധനാഴ്ച തുടരും
ധാക്ക: ഏഷ്യാക്കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ശക്തിയായ മഴ കാരണം ബുധനാഴ്ചയിലേക്ക് മാറ്റി. ടോസ് നേടിയ ബംഗ്ലാദേശ് യഥാസമയത്തു തന്നെ ബാറ്റിംഗ് തുടങ്ങിയെങ്കിലും 26 ഓവറായപ്പോഴേക്കും മഴയെത്തുകയായിരുന്നു.
ബാറ്റിംഗാരംഭിച്ച ബംഗ്ലാദേശ് 25.2 ഓവറില്‍ രണ്ടു വിക്കറ്റിന് 98 റണ്ണെടുത്തിട്ടുണ്ട്. 45 റണ്ണുമായി ഹബീബുര്‍ ബഷാറും 32 റണ്ണുമായി ക്യാപ്റ്റന്‍ അമീനുള്‍ ഇസ്ലാമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ഷഹ്റിയാര്‍ ഹുസൈനും (11) ജാവേദ് ഒമറും (1) ആണ് പുറത്തായ ബാറ്റ്സ്മാന്മാര്‍. രണ്ടു വിക്കറ്റുകളും നേടിയത് തിരുവനാവക്കരശ് കുമരനാണ്.
മഴ കനത്തതോടെ ഗ്രൗണ്ട് കുളമായി മാറി. ഇതിനെത്തുടര്‍ന്നാണ് മത്സരം ബുധനാഴ്ച തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications