Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രഞ്ച് ഓപ്പണ്‍: സാംപ്രാസ് ഒന്നാം റൗണ്ടില്‍ പുറത്ത്

Pete Samprasപാരീസ്: റൊളാംഗ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ഒരു കിരീടം സാംപ്രാസിന് ഇനിയും സ്വപ്നം. 2000-ത്തിലെ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്ത പുതിയ സെന്‍ട്രല്‍ കോര്‍ട്ടില്‍വെച്ച് മാര്‍ക്ക് ഫിലിപ്പോസിസാണ് ഈ ലോക രണ്ടാം നമ്പറുകാരന്റെ ഫ്രഞ്ച് ഓപ്പണ്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്.

തിങ്കളാഴ്ച രാത്രി നടന്ന മൂന്നു മണിക്കൂറും 39 മിനിറ്റും നീണ്ട മാരത്തോണ്‍ മത്സരത്തിനൊടുവില്‍ വിജയം ഫിലിപ്പോസിന്റെ കൂടെ നിന്നു. സ്കോര്‍: 4-6, 7-5, 7-6, 4-6, 8-6.

മൂന്നു മാച്ച് പോയിന്റുകളുമായി മുന്നില്‍ നിന്നിരുന്ന സാംപ്രാസ് അവസാന നിമിഷം വരുത്തിയ നാല് ഡബിള്‍ ഫോള്‍ട്ടുകളാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്. ഞാന്‍ വളരെ നിരാശനാണ്. എന്നാല്‍ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മാര്‍ക്കിനുള്ളതാണ്. 2-1ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ തിരിച്ചുവന്നതാണ്. എന്നാല്‍ അവസാനസെറ്റില്‍ അവസാനനിമിഷത്തില്‍ പിഴവുപറ്റി, മത്സരത്തിനുശേഷം സാംപ്രാസ് പറഞ്ഞു.

ആത്മവിശ്വാസത്തോടെയാണ് സാംപ്രാസ് മത്സരമാരംഭിച്ചത്. തന്റെ സെര്‍വുകള്‍ നിലനിര്‍ത്തിയ സാംപ്രാസ് ഫിലിപ്പോസ് വരുത്തിയ ഒരു ഡബിള്‍ ഫോള്‍ട്ട് മുതലെടുത്ത് ആദ്യസെറ്റ് നേടി.

പിന്നീട് ഫിലിപ്പോസിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. രണ്ടാം സെറ്റില്‍ അവസാന ഗെയിമില്‍ സാംപ്രാസിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഫിലിപ്പോസ് മൂന്നാം സെറ്റ് 7-6ന് നേടി മുന്നിലെത്തി. എന്നാല്‍ നാലാം സെറ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സാംപ്രാസ് മത്സരത്തെ അഞ്ചാം സെറ്റിലേക്ക് നീട്ടി.

പിന്നീട് ജീവന്മരണ പോരാട്ടം കണ്ട അവസാനസെറ്റില്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം മുന്നേറുന്നതാണ് കണ്ടത്. ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തി മുന്നേറിയെങ്കിലും അവസാനം കളമണ്‍കോര്‍ട്ടില്‍ സാംപ്രാസിനുള്ള നിര്‍ഭാഗ്യം വിധി നിര്‍ണയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+