Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.ബി.ഐ. കളിക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും

ദില്ലി: വാതുവെപ്പില്‍ ഉള്‍പ്പെട്ടുവെന്ന് സംശയിക്കുന്ന കളിക്കാരുടെയും ക്രിക്കറ്റ് അധികാരികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ സി.ബി.ഐ. പരിശോധിക്കും.

ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഈ കളിക്കാരും അധികാരികളും നടത്തിയ ബാങ്ക് ഇടപാടുകളാണ് അന്വേഷിക്കുക. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും അന്വേഷണ പരിധിയില്‍ വരും. ആവശ്യം വരികയാണെങ്കില്‍ ഇതിനായി ആദായ നികുതിവകുപ്പിന്റെ സഹായവും തേടും.

ഈ കളിക്കാരും അധികാരികളും ഉള്‍പ്പെട്ടുവെന്ന് സംശയിക്കുന്ന ഹവാലാ ഇടപാടുകളും അന്വേഷണ വിധേയമാകാനിടയുണ്ട്. ഇതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സഹായം തേടിയേക്കും. എന്നാല്‍ ഹവാലാ ഇടപാടുകളും ഫെറാ ലംഘനവും നടന്നിട്ടുണ്ടെന്നതിന് തെളിവില്ലാതെ കേസില്‍ ഇടപെടാനാവില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യെയും സഹകളിക്കാരും ഉള്‍പ്പെട്ട കേസില്‍ ചില ഹവാലാ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നതിന് തെളിവുള്ളതിനാല്‍ എന്‍ഫോഴസ്മെന്റ് ഡയറക്ടറേറ്റ് ദില്ലി പോലീസിനെ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്.

എന്നാല്‍ ഇതുവരെ ആദായനികുതി വകുപ്പില്‍ നിന്നോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്നോ സി.ബി.ഐ. ഔദ്യോഗികമായി സഹായം ആവശ്യപ്പെട്ടിട്ടില്ല.

അതേസമയം കേസ് സി.ബി.ഐയുടെ കൈയില്‍ ഒതുങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ ഔദ്യോഗിക വക്താക്കള്‍ നിരാകരിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ സി.ബി.ഐക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലാണ് കേസ്സെന്നും ആവശ്യമാണെങ്കില്‍ മറ്റു ഏജന്‍സികളുടെ സഹായം തേടുമെന്നും വക്താവ് പറഞ്ഞു.

സി.ബി.ഐ.യേക്കാളുപരി ഒരു ജുഡീഷ്യല്‍ കമ്മീഷനായിരുന്നു കേസ് അന്വേഷിക്കേണ്ടിയിരുന്നതെന്ന് മുന്‍ സി.ബി.ഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗ് അടുത്തിടെ പ്രസ്താവിച്ചിരുന്നു. കേസ് ആദായനികുതിവകുപ്പിന്റെ പരിധിയില്‍ പെടുന്നതാണെന്നും അതിനാല്‍ വകുപ്പിനെ ഈ കേസിന്റെ ചുമതല ഏല്പിക്കുകയായിരുന്നു നല്ലതെന്നും ആദായ നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ വിശ്വ ബന്ദു ഗുപ്ത മുമ്പ് വ്യക്തമാക്കിയിരുന്നു.

എന്തുതന്നെയായാലും സംഭവവുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സി.ബി.ഐ. അജയ് ശര്‍മ്മ, കപില്‍ ദേവ്, മനോജ് പ്രഭാകര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ, നയന്‍ മോംഗിയ തുടങ്ങിയ മുന്‍ കളിക്കാരുടെ അക്കൗണ്ടുകള്‍ ഇവയിലുള്‍പ്പെടുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+