Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കെതിരെ പാക്കിസ്ഥാന് കൂറ്റന്‍സ്കോര്‍

ധാക്ക: ഏഷ്യാക്കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും പാക്കിസ്ഥാന് കൂറ്റന്‍ സ്കോര്‍. ഇന്ത്യയുടെ ദുര്‍ബലമായ ബൗളിംഗിനെ പിച്ചിച്ചീന്തിയ പാക്ക് ബാറ്റ്സ്മാന്മാര്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്ണാണ് അടിച്ചു കൂട്ടിയത്.

ഇന്നിംഗ്സിന്റ അവസാന പന്തില്‍ തിരുനാവക്കരശ് കുമരനെ സിക്സിനു പറത്തി നൂറു തികച്ച യൂസഫ് യൂഹാനയാണ് പാക്കിസ്ഥാന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. യൂഹാന 113 പന്തില്‍ 100 റണ്‍ നേടി പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിംഗാരംഭിച്ച പാക്കിസ്ഥാനുവേണ്ടി ഓപ്പണര്‍ സയീദ് അന്‍വര്‍ വെടിക്കെട്ട് ബാറ്റിംഗ് തന്നെ പുറത്തെടുത്തു. അന്‍വറും സഹ ഓപ്പണര്‍ ഇമ്രാന്‍ നസീറും പാക്ക് ഇന്നിംഗ്സിന് ചടുലത സമ്മാനിച്ചതോടെ പത്ത് ഓവറില്‍ പാക്കിസ്ഥാന്‍ 67-ലെത്തി. അപകടം മണത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പരിചയസമ്പന്നനായ അനില്‍ കുംബ്ലെയെ ആശ്രയിച്ചു. അതിനു ഫലവുമുണ്ടായി. സ്കോര്‍ 74-ല്‍ വെച്ച് 44 റണ്ണെടുത്ത അന്‍വറിനെയും 29 റണ്ണെടുത്ത നസീറിനെയും കുംബ്ലെ ഒരേ ഓവറില്‍ പുറത്താക്കി.

പിന്നീട് വന്ന ഇന്‍സമാം ഉള്‍ ഹഖ് പെട്ടെന്നു തന്നെ അജിത് അഗാര്‍ക്കറിനു മുന്നില്‍ കീഴടങ്ങി. യൂഹാനയും അഫ്രീദിയും ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ വീണ്ടും ശ്രമിച്ചെങ്കിലും 103-ല്‍ വെച്ച് അഫ്രീദി വീണു. കളി ഇന്ത്യയുടെ വരുതിയിലായെന്ന തോന്നിച്ച സമയത്താണ് യൂഹാനക്ക് കൂട്ടായി ക്യാപ്റ്റന്‍ മോയിന്‍ ഖാന്‍ എത്തിയത്. 46 പന്തില്‍ നിന്ന് 46 റണ്ണെടുത്ത മോയിന്‍ ഖാന്‍ അഗാര്‍ക്കറുടെ പന്തില്‍ നയന്‍ മോംഗിയയുടെ കൈയിലെത്തിയതോടെയാണ് അഞ്ചാംവിക്കറ്റിന് 92 റണ്‍ കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് പിരിഞ്ഞത്.

പിന്നീടെത്തിയ അബ്ദുള്‍ റസാഖും യൂഹാനക്ക് നല്ല പിന്തുണ നല്‍കി. 21 റണ്ണെടുത്ത റസാഖിനെ അമിത് ഭണ്ഡാരി പുറത്താക്കി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ നാല് പന്തില്‍ നിന്ന് ഒമ്പത് റണ്ണെടുത്ത അസ്ഹര്‍ മഹ്മൂദ് ആയിരുന്നു യൂഹാനക്ക് കൂട്ട്.

കുമരനും ഇന്ത്യക്ക് വേണ്ടി ആദ്യ ഏകദിനം കളിക്കാനിറങ്ങിയ അമിത് ഭണ്ഡാരിക്കുമാണ് പാക്ക് ബാറ്റ്സ്മാന്മാരില്‍ നിന്ന് കൂടുതല്‍ ശിക്ഷ ലഭിച്ചത്. ഭണ്ഡാരി 10 ഓവറില്‍ 75 റണ്‍ വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ കുമരന്‍ 10 ഓവറില്‍ 86 റണ്‍ വഴങ്ങിയത് മാത്രം മിച്ചം. കുംബ്ലെ 43 റണ്ണിന് മൂന്നു വിക്കറ്റും അഗാര്‍ക്കര്‍ 47 റണ്ണിന് രണ്ടു വിക്കറ്റും നേടി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവര്‍ തികച്ചെറിഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 41 റണ്‍ മാത്രമേ വഴങ്ങിയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+