Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഏഷ്യാക്കപ്പിന് പുറത്ത്

ഡാക്ക: പാകിസ്ഥാനോട് 44 റണ്‍സിന് തോറ്റ് ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായി. പാകിസ്ഥാന്റെ സ്കോറായ 50 ഓവറില്‍ 295 റണ്‍സിന് മറുപടിയായി 47.4 ഓവറില്‍ 251 റണ്‍സ് എടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.

ബാറ്റിങില്‍ മോശപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. അബ്ദുര്‍ റസ്സാക്ക് സചിന്‍ ടെന്‍ഡുല്‍ക്കറിന്റേതുള്‍പ്പടെ മൂന്ന് വിക്കറ്റ് ലഭിച്ചു. 103 ബോളില്‍ 93 റണ്‍സ് അടിച്ചെടുത്ത അജയ് ജഡേജ മാത്രമാണ് നല്ല പ്രകടനം കാഴ്ച വച്ചത്.

ബൗളിങ് സമയ പരിധി ലംഘിച്ചതിന് ഇന്ത്യയ്ക്ക് രണ്ട് ഓവര്‍ പിഴയും കിട്ടി. അതു കൊണ്ട് 48 ഓവറില്‍ ലക്ഷ്യം കാണണമെന്ന ബാദ്ധ്യതയും ഇന്ത്യയ്ക്കുണ്ടായി. റസ്സാക്കിന്റെ കൃത്യതയുള്ള ഇന്‍സ്വിങ്ങറുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഒരു സമയത്ത് 75 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+