ഹിംഗിസ്, കൊറേജ ക്വാര്‍ട്ടറില്‍
പാരീസ്: കടുപ്പമേറിയ ഒരു മത്സരത്തില്‍ റൊമാനിയയുടെ റുക്സാണ്ട്രാ ഡ്രാഗോമിറിനെ 6-3, 0-6, 6-1 എന്ന സ്കോറിന് മറികടന്ന് ഒന്നാം സീഡ് മാര്ട്ടിനാഹിംഗിസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഡ്രാഗോമിറിനെതിരായ മത്സരത്തില്‍ ആദ്യസെറ്റ് 6-3-ന് എളുപ്പത്തില്‍ ഹിംഗിസ് കൈക്കലാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഡ്രാഗോമിര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ഗെയിം പോലും ഹിംഗിസിന് നല്‍കാതെ അവര്‍ 6-0-ത്തിന് സെറ്റ് നേടി. എന്നാല്‍ അവസാനസെറ്റില്‍ പരിചയസമ്പത്ത് ഹിംഗിസിന്റെ രക്ഷക്കെത്തി.
അമേരിക്കയുടെ ചന്ദാ റൂബിനാണ് ക്വാര്‍ട്ടറില്‍ ഹിംഗിസിന്റെ എതിരാളി. നതാഷാ സ്വെരേരയെ 6-4, 6-5 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റൂബിന് തോല്പിച്ചത്.
പുരുഷവിഭാഗത്തില്‍ 10-ാം സീഡ് അലക്സ് കൊറേജയും 16-ാം സീഡ് ജുവാന്‍ കാര്‍ലോസ് ഫെരേറോയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. കൊറേജ സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡററെ 75-, 7-6, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ എത്തിയത്.
ഒന്നാം റൗണ്ടില്‍ പീറ്റ് സാംപ്രാസിനെ പരാജയപ്പെടുത്തിയ എത്തിയ മാര്‍ക്ക് ഫീലിപ്പോസിസിനെയാണ് ഫെരേറോ തോല്പിച്ചത്. സ്കോര്‍: 6-2, 6-2, 3-6, 6-3.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications