ഫ്രഞ്ച് ഓപ്പണ്‍: വനിതാ ക്വാര്‍ട്ടര്‍ നിര പൂര്‍ത്തിയായി
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ നിര പൂര്‍ത്തിയായി. ഒന്നാം ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലണ്ടിന്റെ മാര്‍ട്ടിനാ ഹിംഗിസ് അമേരിക്കയുടെ ചന്ദാ റൂബിനെ നേരിടുമ്പോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ അമേരിക്കയുടെ മോണിക്കാ സെലസും ഫ്രാന്‍സിന്റെ മേരി പിയേഴ്സുമാണ് ഏറ്റുമുട്ടുക.
മൂന്നാം ക്വാര്‍ട്ടര്‍ നാലാം സീഡ് വീനസ് വില്യംസും എട്ടാം സീഡ് അരാന്താ സാഞ്ചസ് വികാരിയോവും തമ്മിലാണ്. അഞ്ചാം സീഡ് കൊഞ്ചിത മാര്‍ട്ടിനെസ് അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം മാര്‍ത്താ മെരേറോയെ നാലാം ക്വാര്‍ട്ടറില്‍ നേരിടും.
7-5, 6-3 എന്ന സ്കോറില്‍ ഫ്രാന്‍സിന്റെ എമിലി മോറീസ്മോയെ തോല്പിച്ചാണ് മൂന്നാം സീഡ് മോണിക്കാ സെലസ് ക്വാര്‍ട്ടറില്‍ കടന്നത്. ആറാം സീഡ് മേരി പിയേഴ്സ് 6-2, 6-1 എന്ന സ്കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് സ്വീഡന്റെ അസാ കാള്‍സണെ പരാജയപ്പെടുത്തി.
മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് അരാന്താ സാഞ്ചസ് ക്വാര്‍ട്ടറിലെത്തിയത്. 0-6, 6-4, 6-2 എന്ന സ്കോറില്‍ 16-ാം സീഡ് ബാര്‍ബറ ഷെറ്റിനെയാണ് അവര്‍ തോല്പിച്ചത്. വീനസ് വില്യസ് 11-ാം സീഡ് ആങ്കെ ഹ്യൂബറെ 7-6, 6-2 എന്ന സ്കോറില്‍ പരാജയപ്പെടുത്തി.
ജപ്പാന്റെ എയ് സ്യുഗ്യാമയെ 5-7, 6-3, 6-4 എന്ന സ്കോറില്‍ മാര്‍ട്ടിനെസ് പരാജയപ്പെടുത്തി. മാര്‍ത്താ മെരേറോ, റൊസാന ഡി ലോസ് റിയോസിനെ 4-6, 6-0, 6-4 എന്ന സ്കോറിന് തോല്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്.
പുരുഷവിഭാഗത്തില്‍ നാലാം സീഡ് യെവ്ജെനി കാഫല്നിക്കഫും അഞ്ചാം സീഡ് ഗുസ്താവോ കേര്ട്ടനും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. സ്പെയിനിന്റെ അലക്സ് കൊറേജയും ജുവാന്‍ കാര്‍ലോസ് ഫെരേറോയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍.
ഫ്രാന്‍സിന്റെ ഫെര്‍ണാണ്ടോ വിസെന്റെയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് കാഫെല്നിക്കഫ് അടിയറവ് പറയിച്ചത്. സ്കോര്‍: 5-7, 6-3, 5-7, 7-6, 8-6. ഗുസ്താവോ കേര്‍ട്ടന്റെ കാര്ട്ടര്പ്രവേശം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. 11-ാം സീഡ് നിക്കോളാസ് ലെപെന്റിയെ 6-3, 6-4, 7-6 എന്ന സ്കോറിനാണ് കേര്ട്ടന് തോല്പിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications