ഏഷ്യാക്കപ്പില്‍ ബുധനാഴ്ച കിരീട പോരാട്ടം
ധാക്ക: ഏഷ്യാക്കപ്പിലെ അന്തിമപോരാട്ടത്തിനായി ബംഗ്ലാദേശിലെ ബംഗബന്ദു സ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഏഴാമത് ഏഷ്യാക്കപ്പിനായി പാക്കിസ്ഥാനും ശ്രീലങ്കയും ബുധനാഴ്ച അങ്കത്തിനിറങ്ങുമ്പോള്‍ മികച്ചൊരു മത്സരം പ്രതീക്ഷിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
ബുധനാഴ്ച ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ തത്സമയ സ്കോര്‍ വിവരണം ഈ സൈറ്റില്‍ നിന്ന് ലഭ്യമായിരിക്കും.
രണ്ടുതവണ മാത്രമേ കിരീടം ചൂടാന്‍ സാധിച്ചുള്ളൂവെങ്കിലും ഇതുവരെ നടന്ന എല്ലാ ഏഷ്യാക്കപ്പിന്റെയും ഫൈനലിലെത്തിയ ചരിത്രമാണ് ശ്രീലങ്കക്കുള്ളത്. പാക്കിസ്ഥാനാകട്ടെ ഇത് ആദ്യഫൈനലും. നാലുതവണ കിരീടം നേടിയ ഇന്ത്യ പുറത്തായിക്കഴിഞ്ഞു.
വാതുവെപ്പിന്റെ ഒത്തുകളിയുടെയും പിടിയിലകപ്പെട്ട് ഉപഭൂഖണ്ഡത്തില്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലായ ക്രിക്കറ്റിനെ വീണ്ടും ജനഹൃദയങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യം ഏഷ്യാക്കപ്പിനായിരുന്നു. ആദ്യരണ്ടു മത്സരങ്ങളില്‍ ശകുനം മുടക്കിയായി മഴ എത്തിയെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ ആവേശത്തിന്റെ അലകളുയര്‍ത്തി.
ഫൈനലില്‍ ഇന്ത്യാ-പാക്ക് പോരാട്ടം സ്വപ്നം കണ്ടവര്‍ക്ക് തെല്ല് നിരാശയുണ്ടാകാമെങ്കിലും ഏഷ്യാക്കപ്പിന് പ്രൗഢഗംഭീരമായ പര്യവസാനം നല്‍കാന്‍ പാക്കിസ്ഥാനും ശ്രീലങ്കയും തയ്യാറെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications