കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിംഗിസ്, അരാന്ത സെമിയില്‍

  • By Staff
Google Oneindia Malayalam News

പാരീസ്: ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസും എട്ടാം സീഡ് അരാന്താ സാഞ്ചസ് വികാരിയോവും ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാവിഭാഗം സെമിഫൈനലില്‍ കടന്നു.

ക്വാര്‍ട്ടറിലെത്താന്‍ ഏറെ വിയര്‍പ്പൊഴുക്കിയ ഹിംഗിസിനെ സംബന്ധിച്ചിടത്തോളം സെമിയിലേക്കുള്ള പാത സുഗമമായിരുന്നു. ഒരു മണിക്കൂറിനുള്ളിലാണ് ഹിംഗിസ് അമേരിക്കയുടെ ചന്ദാ റൂബിനെ പരാജയപ്പെടുത്തിയത്. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 6-1, 6-3 എന്ന സ്കോറിനായിരുന്നു ഹിംഗിസിന്റെ വിജയം.

ഒരു മണിക്കൂറും 51 മിനിറ്റും നീണ്ട വാശിയേറിയ മത്സരത്തില്‍ നാലാം സീഡ് വീനസ് വില്യംസിനെ തോല്പിച്ചാണ് അരാന്ത സെമിയില്‍ സ്ഥാനം പിടിച്ചത്. സ്കോര്‍ : 6-0, 1-6, 6-2. ഒന്നാം സെറ്റ് ഒരു ഗെയിമും വിട്ടുകൊടുക്കാതെ പിടിച്ചെടുത്ത അരാന്ത അനായാസം ജയിക്കുമെന്ന് തോന്നി.

എന്നാല്‍ രണ്ടാം സെറ്റില്‍ അതേ നാണയത്തിലുള്ള മറുപടിയുമായാണ് വീനസ് വില്യംസ് ഉയിര്‍ത്തെഴുന്നേറ്റത്. 34 മിനിറ്റില്‍ രണ്ടാം സെറ്റ് കൈക്കലാക്കിയെങ്കിലും മൂന്നാം സെറ്റില്‍ വില്യംസ് പോരാട്ടം മറന്നു നില്‍ക്കുകയായിരുന്നു. 46 മിനിറ്റ് നീണ്ട മൂന്നാം സെറ്റ് 6-2-ന് നേടി അരാന്ത സെമിയിലേക്ക് പാസും സമ്പാദിച്ചു.

സെമിയില്‍ ഹിംഗിസ്, മോണിക്കാസെലസ്-മേരി പിയേഴ്സ് മത്സരത്തിലെ വിജയിയെയും അരാന്ത, കൊഞ്ചിത മാര്‍ട്ടിനെസ്-മാര്‍ത്ത മരേറോ മത്സരത്തിലെ വിജയിയെയുമാണ് നേരിടുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X