Get Updates
Get notified of breaking news, exclusive insights, and must-see stories!

സി.എന്‍.എന്നും ബിന്ദ്രക്കും എതിരെ കേസ്, കപില്‍ 10 കോടി ആവശ്യപ്പെടും

ദില്ലി: വാതുവെപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഇന്ത്യന്‍ കോച്ച് കപില്‍ദേവ് പ്രമുഖ ടി.വി. ചാനലായ സി.എന്‍.എന്നിനും മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് ഐ.എസ്. ബിന്ദ്രക്കും എതിരെ കേസ് ഫയല്‍ ചെയ്യും. ആരോപണങ്ങള്‍ മൂലം തനിക്കുണ്ടായ മാനഹാനിക്ക് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കപില്‍ കേസ് കൊടുക്കുന്നത്.

സഹകളിക്കാരനും ഓള്‍റൗണ്ടറുമായിരുന്ന മനോജ് പ്രഭാകറിനും തെഹെല്‍ക്കാ ഡോട്ട് കോം വെബ്സൈറ്റിനും എതിരെ മറ്റൊരു നഷ്ടപരിഹാര ഹരജി കൊടുക്കാനും കപില്‍ ഒരുങ്ങുകയാണ്. പ്രഭാകറിന്റെയും വെബ്സൈറ്റിന്റെയും ആസ്തികള്‍ പഠിച്ചതിനുശേഷം മാത്രമേ എത്ര രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടേണ്ടത് എന്ന് തീരുമാനിക്കൂ.

ദില്ലി ഹൈക്കോടതി ജൂലൈയില്‍ കൂടുമ്പോള്‍ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യുമെന്ന് കപിലിന്റെ അഭിഭാഷകന്‍ എന്‍. കൗറ പറഞ്ഞു.

സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിലാണ് കപില്‍ 25 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്ത കാര്യം തന്നോട് പ്രഭാകര്‍ പറഞ്ഞിട്ടുണ്ടെന്ന് ബിന്ദ്ര വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍ ബിന്ദ്ര നടത്തിയ പരാമര്‍ശങ്ങള്‍ കപിലിന്റെ പദവിക്ക് കളങ്കം ചാര്‍ത്തിയതിനാലാണ് അദ്ദേഹത്തില്‍ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് കൗറ പറഞ്ഞു.

വാതുവെപ്പ് ആരോപണവുമായി 97-ല്‍ രംഗത്തു വന്ന പ്രഭാകര്‍ കഴിഞ്ഞ മാസം തെഹെല്‍ക്ക ഡോട്ട് കോമുമായുള്ള അഭിമുഖത്തില്‍ കപില്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി ആളുകളുടെ അഭിമുഖം രേഖപ്പെടുത്തിയ വീഡിയോ ടേപ്പും വെബ്സൈറ്റിന് പ്രഭാകര്‍ വെളിപ്പെടുത്തി.

പ്രഭാകറും ബിന്ദ്രയും സി.എന്‍.എന്നും വെബ്സൈറ്റും തങ്ങള്‍ പുറപ്പെടുവിച്ച നോട്ടീസിന് മറുപടി അയച്ചില്ലെന്ന് കൗറ വ്യക്തമാക്കി. മെയ് 29-നാണ് മറുപടി പറയാന്‍ ഒരു മാസത്തെ അവധി നല്‍കിക്കൊണ്ട് കപില്‍ദേവ് നാലു പേര്‍ക്കും നോട്ടീസ് അയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+