Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ മേഖലയിലും കരുത്തുമായി പാക്കിസ്ഥാന്‍

ലീഗ് മത്സരങ്ങളില്‍ എല്ലാം ജയിച്ച് ആറു പോയിന്റുമായി എത്തുന്ന പാക്കിസ്ഥാനു തന്നെയാണ് പൊതുവെ വിജയസാധ്യത കല്പിക്കുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇതിനകം തന്നെ കരുത്തു തെളിയിച്ചു കഴിഞ്ഞ പാക്കിസ്ഥാനെ തളയ്ക്കണമെങ്കില്‍ ശ്രീലങ്കക്ക് മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും.

ആദ്യ മൂന്നു മത്സരങ്ങളില്‍ ബാറ്റിംഗിന്റെ നെടുംതൂണായി മാറിയ യൂസഫ് യൂഹാനയാണ് ഫൈനലിലും പാക്കിസ്ഥാന്റെ തുരുപ്പു ചീട്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 80 റണ്‍ നേടിയ യൂഹാന ഇന്ത്യക്കെതിരായ മത്സരത്തില്‍ അവസാന പന്തില്‍ സിക്സ് പറത്തിയാണ് സെഞ്ച്വറി തികച്ചത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 90 റണ്‍ നേടിയ യൂഹാന പുറത്താകാതെ നിന്നു. യൂഹാനക്ക് ശക്തമായ പിന്തുണയുമായി ഇന്‍സമാം ഉള്‍ ഹഖും ഓപ്പണര്‍ ഇമ്രാന്‍ നസീറും ക്യാപ്റ്റന്‍ മോയിന്‍ ഖാനുമുണ്ട്.

ബൗളിംഗിലും പാക്ക് നിര ശക്തമാണ്. മുന്‍ ക്യാപ്റ്റന്‍ വസിം അക്രമം നയിക്കുന്ന ബൗളിംഗ് നിരയില്‍ യുവതാരങ്ങളായ അബ്ദുള്‍ റസാഖും അസ്ഹര്‍ മെഹ്മൂദും ഇതിനകം തന്നെ തങ്ങളുടെ ഫോം തെളിയിച്ചു കഴിഞ്ഞവരാണ്.

ടീം ഇവരില്‍ നിന്ന്: മോയിന്‍ ഖാന്‍ (ക്യാപ്റ്റന്‍), ഇമ്രാന്‍ നസീര്‍, സയീദ് അന്‍വര്‍, മുഹമ്മദ് വസീം, ഇന്‍സമാം ഉള്‍ ഹഖ്, യൂസഫ് യൂഹാന, അബ്ദുള്‍ റസാഖ്, അസ്ഹര്‍ മഹ്മൂദ്, വസീം അക്രം, മുഹമ്മദ് അക്രം, ഷബീര്‍ അഹ്മദ്, ഷാഹിദ് അഫ്രീദി, അര്‍ഷദ് ഖാന്‍, ഷോയിബ് മാലിക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+