പിയേഴ്സ്, കൊഞ്ചിറ്റ സെമിയില്‍
പാരീസ്: മൂന്നാം സീഡ് മോണിക്കാ സെലസിന്റെ തേരോട്ടത്തിന് വിരാമമിട്ട് ഫ്രാന്‍സിന്റെ മേരി പിയേഴ്സ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാവിഭാഗം സെമി ഫൈനലില്‍ കടന്നു. ഒന്നാം സീഡ് മാര്‍ട്ടിനാ ഹിംഗിസാണ് സെമിയില്‍ പിയേഴ്സിന്റെ എതിരാളി.
സീഡ് ചെയ്യപ്പെടാത്ത താരം മാര്‍ത്ത മരേറോയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി സ്പെയിനിന്റെ കൊഞ്ചിറ്റ മാര്‍ട്ടിനെസും സെമിയില്‍ കടന്നു. സ്പെയിനിന്റെ തന്നെ അരാന്ത സാഞ്ചസ് വികാരിയോയെ ആണ് കൊഞ്ചിറ്റ സെമിയില്‍ നേരിടുക.
അത്യന്തം വാശിയേറിയ മത്സരത്തില്‍ ഒരു സെറ്റ് പിന്നിട്ടു നിന്നശേഷം തിരിച്ചടിച്ചാണ് പിയേഴ്സ് സെമിയിലെത്തിയത്. സെലസിന്റെ പവര്‍ ഗെയിമിന്റെ മുന്നില്‍ ആദ്യ സെറ്റ് 4-6 ന് അടിയറ വെക്കേണ്ടി വന്ന പിയേഴ്സ് രണ്ടാം സെറ്റില്‍ തിരിച്ചടിച്ചു. സെലസിന്റെ രണ്ടു സെര്‍വുകള്‍ ഭേദിച്ച് രണ്ടാം സെറ്റ് 6-3-ന് പിയേഴ്സ് കരസ്ഥമാക്കി. മൂന്നാം സെറ്റില്‍ ഇരുവരും ജീവന്മരണ പോരാട്ടമാണ് നടത്തിയത്. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ കൈവന്ന മനസ്സാന്നിദ്ധ്യം സെറ്റ് 6-4-ന് നേടാന്‍ പിയേഴ്സിനെ സഹായിച്ചു.
നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടുവെങ്കിലും അഞ്ചാം സീഡ് കൊഞ്ചിറ്റയെ ആദ്യസെറ്റില്‍ വെള്ളം കുടിപ്പിക്കാനായെന്ന് മരേറോയ്ക്ക് അഭിമാനിക്കാം. ഇരുവരും സെര്‍വുകള്‍ നിലനിര്‍ത്തിപ്പോയ ആദ്യസെറ്റ് 7-6-ന് കരസ്ഥമാക്കാന്‍ കൊഞ്ചിറ്റക്ക് ടൈബ്രേക്കറിനെ ആശ്രയിക്കേണ്ടിവന്നു. എന്നാല്‍ ആദ്യസെറ്റിലെ കൈമെയ് മറന്ന പോരാട്ടം മരേറോക്ക് രണ്ടാം സെറ്റില്‍ പോരാടാനുള്ള വീര്യം കെടുത്തിക്കളഞ്ഞു. 28 മിനിറ്റില്‍ 6-1-ന് സെറ്റ് കരസ്ഥമാക്കി കൊഞ്ചിറ്റ സെമിയില്‍ അരാന്തയെ നേരിടാനുള്ള അര്‍ഹത നേടി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications